
കോഴിക്കോട്: വടകരയ്ക്കടുത്ത് കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതിനു ശേഷം കാർ കത്തിച്ചു. കല്ലേരി ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘമെന്നാണ് പൊലീസിൻറെ നിഗമനം. റൂറൽ എസ് പിയൂടെ നേതൃത്വത്തിൽ ബിജുവിനെ ചോദ്യം ചെയ്യുകയാണ്.
പുലർച്ച ഒന്നരയോടെ ആണ് സംഭവം. കല്ലേരി സ്വദേശി ബിജുവിന്റെ കാറാണ് ഒരു സംഘം കത്തിച്ചത്. തന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി മർദ്ദിച്ച ശേഷമാണ് കാർ കത്തിച്ചത്, എന്ന് ഇയാൾ പോലീസിന് മൊഴി നൽകി. വ്യക്തിവൈരാഗ്യം ആണ് കാരണം എന്നും ബിജു പറയുന്നു.
എന്നാല് ഈ മൊഴി പോലീസ് പൂർണമായി വിശ്വസിക്കുന്നില്ല. സ്വർണ്ണ കടത്ത് ക്വട്ടേഷൻ സംഘത്തന്റെ ഇടപെടൽ കേസിൽ ഉണ്ടെന്നണ് വിലയിരുത്തൽ. സ്വർണ്ണ കടത്ത് കേസുകളിലെ പ്രധാനി ആയ, അർജുൻ ആയെങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്ന് പോലീസിന് ലഭിച്ച വിവരം.
Read more: ട്രെയിനിലെ അതിക്രമം: പ്രതികളെ പിടിക്കാതെ പൊലീസ്; കോടതിയെ സമീപിക്കാനൊരുങ്ങി പെൺകുട്ടിയുടെ അച്ഛൻ
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു. താൻ അറിയാതെ ബിജു, സ്വർണക്കടത്തു നടത്തുന്നുണ്ടെന്ന് അർജുൻ ആയങ്കി തുറന്നുപറയുന്ന ഫേസ്ബുക്ക് പോസ്റ്റും പൊലീസിന് കിട്ടിയിട്ടുണ്ട്. അതേ സമയം, സിപിഎം പ്രവർത്തകനാണ് ബിജു കല്ലേരി എന്ന വാദം പാർട്ടി നേതൃത്വം തള്ളുന്നു.
Read more:വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് തർക്കം; പത്തനംതിട്ട വ്യാപാരിക്ക് വെട്ടേറ്റു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam