Asianet News MalayalamAsianet News Malayalam

വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് തർക്കം; പത്തനംതിട്ട വ്യാപാരിക്ക് വെട്ടേറ്റു

ചെങ്ങന്നൂർ സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. തൊട്ടടുത്ത് കട നടത്തുന്ന ഷമീർ ആണ് ഷാജിയെ ആക്രമിച്ചത്. ഷാജിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

trader hacked at vennikulam in  pathanamthitta
Author
Pathanamthitta, First Published Jun 27, 2022, 11:51 PM IST

പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു. ചെങ്ങന്നൂർ സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. തൊട്ടടുത്ത് കട നടത്തുന്ന ഷമീർ ആണ് ഷാജിയെ ആക്രമിച്ചത്. ഷാജിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണം.

ഇന്ന് വൈകീട്ടാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ ഷാജിയും അക്രമം നടത്തിയ ഷമീറും ഒരേ കെട്ടിടത്തിലെ രണ്ട് മുറികളില്‍ കച്ചവടം നടത്തുന്നവരാണ്. വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച ഇവരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തര്‍ക്കത്തില്‍ പൊലീസ് ഇടപ്പെട്ടിരുന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല. ഇന്ന് വൈകീട്ട് ഷാജിയുടെ കടയിലേക്ക് എത്തിയ ആളുകള്‍ക്ക് മാര്‍ഗ തടസമായി ഷമീറിന്‍റെ വാഹനം കിടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പരിക്കേറ്റ ഷാജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഷമീറിനായി അന്വേഷണം ആരംഭിച്ചു.  ഷാജിയെ വെട്ടിയ ഉടന്‍ ഷമീര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Also Read: വ്യാപാരിയുടെ കാറും പണവും ഭീഷണിപ്പെടുത്തി തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

ഓട്ടോഡ്രൈവറോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ചാരയക്കേസില്‍ കുടുക്കാന്‍ നോക്കി; രണ്ടു പേര്‍ പിടിയില്‍

 

ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഓട്ടോ ഡ്രൈവറുടെ  അയൽവാസിയായ എടരിക്കോട് ചുടലപ്പാറ സ്വദേശി പാറാട്ട് മുജീബ് റഹ്‌മാൻ (49), വാഴയൂർ സ്വദേശി കുനിയിൽ കോടമ്പട്ടിൽ അബ്ദുൾ മജീദ്(38) എന്നിവരാണ് പിടിയിലായത്. പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നുവെന്ന് പോലീസ്  സ്റ്റേഷനിലേക്ക്  മുജീബ് റഹ്മാന്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ താനൂർ ഡി എ എൻ എസ് എ എഫ് ടീം പരിശോധന നടത്തിയതോടെ ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും കുപ്പികളിലാക്കി കവറുകളിൽ വെച്ച നാലര ലിറ്റർ ചാരായം കണ്ടെടുക്കുകയായിരുന്നു. 

എന്നാൽ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ മുൻ വൈരാഗ്യം വെച്ച് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ അബ്കാരി കേസിൽ പെടുത്താനായി മൂജീബ് ചെയ്തതാണെന്ന് മനസ്സിലായി. മറ്റൊരു കേസിൽ മുജീബ് ജയിലിൽ കിടന്നിരുന്ന സമയത്ത് പരിചയപ്പെട്ട അബ്ദുൽ മജീദി (38) നെക്കൊണ്ട് കോട്ടക്കൽ ചുടലപ്പാറയിൽ നിന്നും ഓട്ടോ വിളിച്ച്  യാത്രക്കിടയിൽ മുജീബ് നൽകിയ ചാരായക്കുപ്പി ഓട്ടോയുടെ പിന്നിൽ ഒളിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടി പുത്തരിക്കൽ എത്തിയ ശേഷം മജീദ് ഓട്ടോയിൽ നിന്ന് ഇറങ്ങി കുറച്ച് നേരം കാത്തിരിക്കാൻ പറഞ്ഞ് സ്ഥലത്ത് നിന്ന് മുങ്ങി. ഓട്ടോറിക്ഷയെ പിൻതുടർന്ന് വന്ന മുജീബ് റഹ്‌മാൻ ഓട്ടോ ഡ്രൈവർ കാണാതെ മാറി നിന്ന് ഓട്ടോറിക്ഷയിൽ ചാരായം വിൽപ്പന നടത്തുന്നുവെന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios