വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വിൽപ്പന; കണ്ണൂരില്‍ യുവാവ് എക്സൈസിന്‍റെ പിടിയില്‍

Published : May 14, 2021, 08:18 PM IST
വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വിൽപ്പന; കണ്ണൂരില്‍ യുവാവ് എക്സൈസിന്‍റെ പിടിയില്‍

Synopsis

സംസ്ഥാനത്തിന് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിടക്കാർക്ക് എത്തിച്ച് വിൽപ്പന ചെയ്യുന്നതാണ് ഇയാളുടെ രീതി.

കണ്ണൂര്‍: കണ്ണൂരിൽ വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാവിനെ എക്സൈസ് പിടികൂടി. പെരിങ്ങാടി സ്വദേശി കെ അശ്മീറാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ഏഴരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഒന്നരമാസക്കാലമായി ഇയാൾ ചൊക്ലിയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു.

സംസ്ഥാനത്തിന് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിടക്കാർക്ക് എത്തിച്ച് വിൽപ്പന ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇയാളെ ചോദ്യം ചെയ്തതിൽ കഞ്ചാവു കടത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും , കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീമും , എക്സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത് . 

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും