​ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, കാർ ഓടിച്ച് കയറ്റിയത് നേരെ സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ

Published : Mar 13, 2026, 09:32 PM IST
kerala Government Secretariat

Synopsis

സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ. മൂന്ന് പേരാണ് പിടിയിലായത്. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ. മൂന്ന് പേരാണ് പിടിയിലായത്. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. എറണാകുളത്ത് നിന്നുള്ള യുവാക്കൾ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളിൽ 25,52,000 രൂപയുടെ വ്യത്യാസം; കണ്ടെത്തിയത് സംസ്ഥാന ഓഡിറ്റ് വിഭാഗം
തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കൾ ബിജെപിയിൽ