മീൻ വിൽപ്പനക്കെത്തി വിവരം ശേഖരിച്ചു, രാത്രിയെത്തി വയോധികയുടെ സ്വർണം കവർന്നു, അറസ്റ്റ്

Published : Mar 04, 2022, 08:52 PM ISTUpdated : Mar 04, 2022, 08:53 PM IST
മീൻ വിൽപ്പനക്കെത്തി വിവരം ശേഖരിച്ചു, രാത്രിയെത്തി വയോധികയുടെ സ്വർണം കവർന്നു, അറസ്റ്റ്

Synopsis

പോരേടം ഒല്ലൂർ കോണം സ്വദേശിനിയായ 80 വയസ്സുള്ള അമീറത്തു ബീവിയുടെ മൂന്നു പവൻ വരുന്ന മാലയാണ് ഇരുവരും കവർന്നത്. ഓട്ടോ റിക്ഷയിൽ മീൻ വിൽപ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും മീൻ വാങ്ങിയിരുന്നത് ഇവരിൽ നിന്നായിരുന്നു.   

കൊല്ലം: ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ , മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. പോരേടം ഒല്ലൂർ കോണം സ്വദേശിനിയായ 80 വയസ്സുള്ള അമീറത്തു ബീവിയുടെ മൂന്നു പവൻ വരുന്ന മാലയാണ് ഇരുവരും കവർന്നത്. ഓട്ടോ റിക്ഷയിൽ മീൻ വിൽപ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും മീൻ വാങ്ങിയിരുന്നത് ഇവരിൽ നിന്നായിരുന്നു. ഇങ്ങനെയാണ് അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് ഇരുവരും മനസിലാക്കിയത്. തുടർന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അമീറത്ത് ബീവിയുടെ വീടിന് സമീപത്ത് ബൈക്കിൽ എത്തിയ പ്രതികൾ വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തിയ ശേഷം വയോധികയെ കഴുത്തിൽ കുത്തിപ്പിടിച്ചു വായും മൂക്കും പൊത്തി തറയിൽ തള്ളിയിട്ട് സ്വർണ്ണ മാലപൊട്ടിച്ചെടുത്തു ബൈക്കിൽ രക്ഷപെടുകയായിരുന്നു. നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെടുന്നത് കണ്ടു. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ വയോധിക ആശുപത്രിയിൽ ചികിൽസയിലാണ്.

പാലായിൽ ​ഗർഭിണിയുടെ വയറ്റിൽ ചവിട്ടി അക്രമിസംഘം, ഭർത്താവിനെ അടിച്ചുവീഴ്ത്തി; നാല് പേർ പൊലീസ് പിടിയിൽ

കോട്ടയം: പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് (Pregnant Woman) നേരെ ആക്രമണം (Attack). ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിയുടെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ചു. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവ് അഖിലിനെ അക്രമി സംഘം അടിച്ചുവീഴ്ത്തി. ഇത് തടയാനെത്തിയപ്പോഴാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ വർക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ നാല് പേർ പൊലീസ് പിടിയിലായി. വർക്ക്ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ്, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, വർക്ക്ഷോപ്പിലെ തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് പിടിയിലായത്. ദമ്പതിമാരെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ആറ് മാസം ഗർഭിണിയായ ജിൻസിക്ക് ആക്രമണത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായി. എന്നാൽ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ആക്രമണ ശേഷം കടന്നുകളഞ്ഞ പ്രതികളെ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു. കവലയിലൂടെ പോകുന്ന സ്ത്രീകളെ പ്രതികൾ സ്ഥിരമായി അശ്ലീലം പറയാറുണ്ടെന്ന് പരാതിയുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം