ബൈക്കിലെത്തിയ യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു; മുൻവശത്തെ ചില്ല് ഹെല്‍മറ്റ് കൊണ്ട് എറിഞ്ഞ് തകര്‍ത്തു

Published : Jul 30, 2025, 02:39 PM ISTUpdated : Jul 30, 2025, 03:02 PM IST
ksrtc bus attack

Synopsis

വണ്ടാനത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്

ആലപ്പുഴ: കായംകുളത്ത് കെഎസ്ആര്‍ടിസി ബസിനുനേരെ ആക്രമണം. കെഎസ്ആര്‍ടിസി ബസ് റോഡിലൂടെ പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ ബസിന്‍റെ മുൻവശത്തെ ചില്ല് ഹെല്‍മറ്റ് കൊണ്ട് എറിഞ്ഞ് തകര്‍ത്തു. വണ്ടാനത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. 

കായംകുളം കൊറ്റൻകുളങ്ങരയിൽ വെച്ചാണ് സംഭവം.പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിന്‍റെ ചില്ല് തകര്‍ത്തശേഷം യുവാക്കള്‍ രക്ഷപ്പെട്ടു. സംഭവത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കായംകുളം പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ ബസിലുണ്ടായിരുന്നവര്‍ക്കാര്‍ക്കും പരിക്കില്ല.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു