മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ, അപകടം കോഴിക്കോട് വെച്ച്

Published : Sep 28, 2026, 08:43 PM ISTUpdated : Sep 28, 2026, 10:10 PM IST
aswanth kok

Synopsis

കോഴിക്കോട് വെച്ചാണ് അപകടം. കാർ, ഇരുപചക്രവാഹന യാത്രക്കാർ എന്നിവരാണ് പരാതിയുമായി എത്തിയത്.

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ. കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കാർ, ഇരുപചക്രവാഹന യാത്രക്കാർ എന്നിവരാണ് പരാതിയുമായി എത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് എരഞ്ഞിപ്പാലം ജംഗ്ഷനിൽ അപകടമുണ്ടായത്.

മദ്യപിച്ച് വാഹനമോടിച്ച് 3 വാഹനങ്ങളിൽ ഇടിച്ചുവെന്നാണ് പരാതി. യാത്രക്കാര്‍ നടക്കാവ് സ്റ്റേഷനിലെത്തി പരാതി രേഖാമൂലം നൽകിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് വൈദ്യപരിശോധനക്കായി എത്തിച്ചിരിക്കുകയാണ്. അശ്വന്ത് കോക്ക് അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. നാട്ടുകാരോട് തട്ടിക്കയറുകയും ചെയ്തു. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നുമണിക്കൂർ, എറണാകുളം ടൗൺ സ്റ്റേഷനിൽ ടിക്കറ്റില്ലാതെ യാത്രചെയ്തതിന് പിടിയിലായത് 289 പേർ; ആകെ 1.75 ലക്ഷം രൂപ പിഴ
വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അം​ഗമായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ