യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം ഉപാധികളോടെ

Published : Nov 10, 2020, 10:31 AM ISTUpdated : Nov 10, 2020, 10:38 AM IST
യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്;  ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം ഉപാധികളോടെ

Synopsis

വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു 

കൊച്ചി: അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 

ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു. എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും  വാദിച്ചത്.  

ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക്  മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്റെ സുഹൃത്തുക്കളെ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി; 'കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും'
രണ്ട് പേരില്ല, ഒരാൾ; പാലായിൽ അങ്കത്തിനൊരുങ്ങി ഷോൺ, 'പി സി ജോർജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ മാറിനിൽക്കാൻ തയ്യാർ'