
മലപ്പുറം: ബലാത്സംഗ പരാതിയില്‍ യൂട്യൂബര്‍ സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബൈർ ബാപ്പു ബതാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്‍റെ പരാതിയിലാണ് പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം കൂരാട് സ്വദേശയാണ് സുബൈർ ബാപ്പു. ഈ മാസം പത്തിന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയില്‍ യുവതി പറയുന്നുണ്ട്. പ്രതി സുബൈർ ബാപ്പു മുമ്പ് ബിജെപി പ്രവർത്തകനായിരുന്നുവെന്നും സ്വഭാവദൂഷ്യത്തെ തുടർന്ന് പുറത്താക്കിയതാണെന്നും പരാതിക്കാരി ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam