
തിരുവനന്തപുരം : കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും യുവമോർച്ച ഉപരോധം. നഗരസഭാ ഗേറ്റുകൾ യുവമോർച്ചാ പ്രവർത്തകർ ഉപരോധിച്ചതോടെ കോർപ്പറേഷൻ ജീവനക്കാർക്ക് അകത്ത് കടക്കാനായില്ല. ഇതോടെ ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ആരെയും കോർപറേഷനിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു യുവമോർച്ച പ്രവർത്തകർ. ഇതോടെ പൊലീസ് ഇടപെട്ട് കോർപറേഷന് പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് ശേഷമാണ് ജീവനക്കാർക്ക് കോർപ്പറേഷനുള്ളിലേക്ക് കടക്കാനായത്.
മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരൻ കൊലപ്പെട്ടു, സഹപ്രവർത്തകൻ പിടിയിൽ
<
ഡെപ്യൂട്ടി മേയർ മുണ്ട് പൊക്കി കാണിച്ചെന്നാരോപിച്ച് പൊലീസിന് പരാതി
തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുണ്ട് പൊക്കി കാണിച്ചെന്നാരോപിച്ച് യുഡിഎഫ് കൗൺസിലർമാർ പൊലീസിന് പരാതി നൽകി. കോര്‍പ്പറേഷന് അകത്ത് പ്രതിഷേധിച്ച കൗൺസിലര്‍മാരെ ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു അസഭ്യം പറഞ്ഞെന്നും വനിതാ കൗൺസിലര്‍മാര്‍ ഉൾപ്പെടെയുള്ളവരെ മുണ്ടുപൊക്കി കാണിച്ചെന്നുമാണ് യുഡിഎഫ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് ആവശ്യം. ആരോപണം നിഷേധിച്ച ഡെപ്യൂട്ടി മേയര്‍ സിസിടിവി പരിശോധിച്ചാൽ പരാതി കള്ളമാണെന്ന് തെളിയുമെന്നും വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആരോഗ്യ വിഭാഗത്തിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam