വിഴിഞ്ഞം തുറമുഖത്തേക്ക് വീണ്ടും കപ്പൽ; ഷെൻ ഹുവ 15 ഇന്ന് നങ്കൂരമിടും, നാലാമത്തെ കപ്പലിലും ക്രെയ്‌നുകൾ

Published : Dec 30, 2023, 06:40 AM IST
വിഴിഞ്ഞം തുറമുഖത്തേക്ക് വീണ്ടും കപ്പൽ; ഷെൻ ഹുവ 15 ഇന്ന് നങ്കൂരമിടും, നാലാമത്തെ കപ്പലിലും ക്രെയ്‌നുകൾ

Synopsis

ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോർ ക്രെയ്നുകളും 11 യാർഡ് ക്രെയ്നുകളുമാകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെൻ ഹുവ 15ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും മൂന്ന് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. പതിനൊന്ന് മണിയോടെ കപ്പൽ തുറമുഖത്ത് നങ്കൂരമിടും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോർ ക്രെയ്നുകളും 11 യാർഡ് ക്രെയ്നുകളുമാകും. ഈ ക്രെയിനുകൾ പ്രവർത്തനസജ്ജമാക്കിയതിന് ശേഷമായിരിക്കും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകൾ എത്തിക്കുക. 
 

 

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി