അഭിമന്യുവിന്‍റെ അവസാന വാചകം ഏറ്റെടുത്ത് ഒരു ബസ് സർവ്വീസ്

web desk |  
Published : Jul 06, 2018, 03:17 PM ISTUpdated : Oct 02, 2018, 06:47 AM IST
അഭിമന്യുവിന്‍റെ അവസാന വാചകം ഏറ്റെടുത്ത് ഒരു ബസ് സർവ്വീസ്

Synopsis

ഇന്ന് ലഭിക്കുന്ന മുഴുവന്‍ കളക്ഷനും അഭിമന്യുവിന്‍റെ കുടുംബത്തിന് നല്‍കുമെന്ന് ബസുടമ പറഞ്ഞു.

കൊല്ലം:  മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യു അവസാനമെഴുതിയ മുദ്രാവാക്യം ഏറ്റെടുത്ത് ഒരു ബസ് സർവീസ്. എസ്ഡിപിഐ - ക്യാംമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ചുമരെഴുത്തിന് മുകളില്‍ ' വർഗീയത തുലയട്ടെ '  എന്നെഴുതിയതിന്‍റെ പേരിലായിരുന്നു അഭിമന്യുവിനെ കോളേജില്‍ വച്ച് കുത്തികൊന്നത്. 

അഭിമന്യുവിന്‍റെ ചിത്രത്തോടൊപ്പം  ' വർഗീയത തുലയട്ടെ '  എന്ന ബാനർ എഴുതിവച്ചാണ് വർക്കല - പരവൂർ റൂട്ടിലോടുന്ന മന്‍ഹ ഫാത്തിമയെന്ന ബസ് സർവ്വീസ് നടത്തുന്നത്. ഇന്ന് ലഭിക്കുന്ന മുഴുവന്‍ കളക്ഷനും അഭിമന്യുവിന്‍റെ കുടുംബത്തിന് നല്‍കുമെന്ന് ബസുടമ പറഞ്ഞു.  ഇന്ന് യാത്ര ചെയ്യുന്നവരില്‍ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കില്ല. യാത്രക്കാർക്ക് ഇഷ്ടമുള്ള പണം സംഭാവനയായി നല്‍കാം. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ