മണല്‍വാരല്‍ കുഴിയിലകപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം

Web Desk |  
Published : May 04, 2018, 08:29 PM ISTUpdated : Jun 08, 2018, 05:50 PM IST
മണല്‍വാരല്‍ കുഴിയിലകപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം

Synopsis

ആലപ്പുഴയിലാണ് സംഭവം

ആലപ്പുഴ: ആലപ്പുഴയില്‍ ഗൃഹനാഥൻ പുഴയിൽ വീണു മരിച്ചു. കരുവാറ്റ വടക്ക് അഞ്ചില്‍ തൈക്കൂട്ടത്തില്‍ ദേവസ്യ(59)യാണ് മരണമടഞ്ഞത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പുത്തനാറ്റില്‍ ബ്രദേഴ്സ് കടവിനോടടുത്ത്, മീന്‍വല വിരിക്കുന്നതിനിടയില്‍ മണല്‍വാരല്‍ കുഴിയിലകപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹരിപ്പാട് നിന്ന് അഗ്നിരക്ഷാസേനയെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കടവില്‍നിന്ന് 25 അടിയോളം മാറി മണല്‍വാരല്‍ കുഴിയില്‍ നിന്നാണ് മൃതദേഹം മുങ്ങിയെടുത്തത്. ഭാര്യ എത്സമ്മ, മകന്‍ സെബിന്‍. വ്യാപകമായ മണല്‍വാരലിനെ തുടര്‍ന്ന് ഈ ഭാഗത്ത് അഗാധമായ കുഴികളാണ് ഉണ്ടായിട്ടുള്ളത്. ശക്തമായ കുത്തൊഴുക്കും ചുഴികളുമുള്ള ഇവിടം അപകടമേഖല കൂടിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ