റേഷന്‍കടകളില്‍ എ.ടി.എം സംവിധാനം: മന്ത്രി പി.തിലോത്തമന്‍

Web Desk |  
Published : Jul 23, 2018, 12:19 PM ISTUpdated : Oct 02, 2018, 04:24 AM IST
റേഷന്‍കടകളില്‍ എ.ടി.എം സംവിധാനം: മന്ത്രി പി.തിലോത്തമന്‍

Synopsis

സംസ്ഥാനത്തെ റേഷന്‍കടകളെ എ.ടി.എം. കൗണ്ടറുകള്‍ മുതലായ ആധുനിക സൗകര്യങ്ങളോടെ മിനി ബാങ്കുകളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഭക്ഷ്യ വിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍.

തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍കടകളെ എ.ടി.എം. കൗണ്ടറുകള്‍ മുതലായ ആധുനിക സൗകര്യങ്ങളോടെ മിനി ബാങ്കുകളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഭക്ഷ്യ വിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍. പൊതു വിതരണ വകുപ്പിനായി സര്‍ക്കാര്‍ ഓരോ വര്‍ഷവും 200 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

അന്നമനട പൂവത്തുശ്ശേരിയില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പി.തിലോത്തമന്‍. സപ്ലൈകോയ്ക്ക് 4500 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുണ്ടെന്നും കര്‍ശന പരിശോധനകള്‍ക്ക് വിധേയമായി ഉല്പാദിപ്പിക്കുന്ന 18 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയാണ് സപ്ലൈകോ വര്‍ഷത്തില്‍ പൊതു വിപണിയിലെത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

അഡ്വ. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അന്നമനട ഗ്രാപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ മിനിത ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ബേബി പൗലോസ്, ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ഉഷ എന്നിവര്‍ പങ്കെടുത്തു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ