കൗതുകക്കാഴ്ചയായി  ഭീമന്‍ എരുമകള്‍

Published : Feb 16, 2018, 10:38 PM ISTUpdated : Oct 05, 2018, 12:37 AM IST
കൗതുകക്കാഴ്ചയായി  ഭീമന്‍ എരുമകള്‍

Synopsis

കോഴിക്കോട്: ക്ഷീരകര്‍ഷക സംഗമത്തിലെ ഭീമന്‍ എരുമകള്‍ കൗതുകക്കാഴ്ചയായി. ചോമ്പാലില്‍ നാടന്‍ കന്നുകാലി പ്രദര്‍ശനത്തിലാണ് ആനയോളം വലുപ്പമുള്ള എരുമകള്‍ ഇടംപിടിച്ചത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കാണുന്ന ജാഫ്രാബാദി ഇനത്തില്‍പെട്ട എരുമകളാണ് ഇവ. തൃശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നുമാണ് ഇവയെ ചോമ്പാലില്‍ എത്തിച്ചത്.

കശാപ്പിനായി വാങ്ങിയ എരുമയുടെ വലുപ്പം കണ്ട് തൃശൂരിലെ ഉടമ ഇതിനെ വളര്‍ത്തുകയായിരുന്നു. കണ്ണൂരിലേതിനെ പ്രത്യുല്‍പാദനത്തിനു വേണ്ടിയാണ് വാങ്ങിയത്. കന്നുകാലി പ്രദര്‍ശനം കാണാനെത്തിയവര്‍ ഇവയെ ശരിക്കും ആസ്വദിച്ചാണ് മടങ്ങുന്നത്.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ