വീടിനുസമീപം പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

Web Desk |  
Published : Jun 25, 2018, 11:54 PM ISTUpdated : Oct 02, 2018, 06:32 AM IST
വീടിനുസമീപം പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

Synopsis

സമീപവാസികളാണ് ബസിന് തീപിടിക്കുന്നത് ആദ്യം കണ്ടത്.

ചേര്‍ത്തല: വീടിനുസമീപം പാര്‍ക്കുചെയ്തിരുന്ന ബസ് തീപിടിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തിപ്പറമ്പ് കരിക്കാട് മാമ്പൊഴിയില്‍ രതീഷിന്റെ ഉടമസ്ഥതയിലുള്ള   കൊച്ചുകാവിലമ്മ എന്ന ബസാണ്   തിങ്കളാഴ്ച  പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച സര്‍വീസ് അവസാനിപ്പിച്ചശേഷം  ചേര്‍ത്തല ഒറ്റപ്പുന്ന ജംഗ്ഷനുസമീപം മാടയ്ക്കല്‍ റോഡിലേക്കുള്ള പ്രൈവറ്റ് റോഡിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. സമീപവാസികളാണ് ബസിന് തീപിടിക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം ചേര്‍ത്തല ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ചേര്‍ത്തലയില്‍ നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. ബസിന് തീപിടിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് ഉടമ രതീഷ് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ