നടി ആക്രമിക്കപ്പെട്ട കേസ്; അഡ്വ. രാജു ജോസഫിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

web desk |  
Published : Jul 13, 2018, 07:22 AM ISTUpdated : Oct 04, 2018, 02:55 PM IST
നടി ആക്രമിക്കപ്പെട്ട കേസ്; അഡ്വ. രാജു ജോസഫിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

Synopsis

പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. രാജു ജോസഫ് നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. രാജു ജോസഫ് നല്കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ അടങ്ങുന്ന മൊബൈൽ ഫോൺ നശിപ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. എന്നാല് പ്രതികൾക്ക് നിയമ സഹായം നൽകുകയാണ് ചെയ്തതെന്നാണ്  അഭിഭാഷകന്‍റെ വാദം. സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ