
ആലപ്പുഴ: കനത്ത മഴയിലും വെള്ളപൊക്കത്തിലും പൊറുതി മുട്ടിയ ക്ഷീരകര്‍ഷകര്‍ മൃഗങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ കഴിയാതെ ഏറെ പ്രതിസന്ധിയിലായി മനുഷ്യര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ആഹാരത്തിന് സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട് .എന്നാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടി ഒരു സംവിധാനങ്ങളും ഇല്ല. പശുക്കള്‍ക്ക് വൈക്കോ ലോ തീറ്റപ്പുല്ലോ ഇല്ല. അഴിച്ചു വിട്ടു തീറ്റിയ്ക്കാന്‍ കരപ്രദേശങ്ങളുമില്ല. വാഴപ്പിണ്ടി വെട്ടി അരിഞ്ഞ് മൃഗങ്ങള്‍ക്ക് നല്‍കുന്ന ദയനീയ കാഴ്ച്ചയാണ് അനുഭവപ്പെടുന്നത്. ക്ഷീര സഹകരണ സംഘങ്ങളില്‍ കുറഞ്ഞ വിലയ്ക്കാണ് കര്‍ഷകരില്‍ നിന്ന് പാലളക്കുന്നത്. മില്‍മ സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്യണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടുന്നത്.
കര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മൃഗങ്ങള്‍ക്ക് ക്യാമ്പ് ആരംഭിക്കുകയും സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്യുകയും ചെയ്താല്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാകും. ഈ വിഷയത്തില്‍ പ്രാദേശിക ക്ഷീര സഹകരണ സംഘങ്ങളോ വെറ്റിനറി ഡോക്ടര്‍മാരോ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് വേണ്ട നിര്‍ദ്ദേശം നല്‍കാറില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു . വെള്ളപ്പൊക്കം ശക്തമായ തിനെ തുടര്‍ന്ന് പാതയോരങ്ങളില്‍ ക്രമാതീതമായി തൊഴുത്തുകളും മൃഗങ്ങളും എത്തിക്കഴിഞ്ഞു. വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.