മാനിറച്ചി; കേസ് അന്വേഷണം കർണാടയിലേക്ക്

By web deskFirst Published Jul 12, 2018, 8:45 AM IST
Highlights
  •  മൂന്നര കിലോയോളം മാനിറച്ചി പാകം ചെയ്യാന്‍ മസാല പുരട്ടി ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്.  

വയനാട്: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മാനിറച്ചിയുമായി യുവാക്കൾ പിടിയിലായ സംഭവത്തില്‍ അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിക്കുന്നു. ഇറച്ചി കർണാടകയിൽ നിന്ന് സംഘടിപ്പിച്ചതാണെന്ന് യുവാക്കൾ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം അയൽ സംസ്ഥാനത്തേക്ക് നീളുന്നത്. 

കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെയാണ് മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന മാനിറച്ചിയുമായി രണ്ട് യുവാക്കള്‍ പിടിയിലായത്. സംഭവത്തിൽ തലശ്ശേരി മാഹി സ്വദേശികളായ പള്ളൂര്‍ മീത്തലപറമ്പത്ത് ബിജേഷ് (33), പള്ളൂര്‍ ഉപ്പളക്കണ്ടിയില്‍ അജേഷ് (39) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നര കിലോയോളം മാനിറച്ചി പാകം ചെയ്യാന്‍ മസാല പുരട്ടി ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്.  കർണാടക ഭാഗത്ത് നിന്നും വരികയായിരുന്നു ഇരുവരും. 

click me!