വയനാട്ടില്‍  വീണ്ടും ഡിഫ്ത്തീരിയ

By Web DeskFirst Published Jul 18, 2018, 12:39 PM IST
Highlights
  • ചീരാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിലുള്ള 11 കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

വയനാട്: ജില്ലയില്‍ വീണ്ടും ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്തു. ചീരാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിലുള്ള 11 കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2018 -ല്‍ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 26 പേര്‍ക്ക് ഡിഫ്ത്തീരിയ കണ്ടെത്തിയിരുന്നു. എങ്കിലും മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പനി, ശരീരവേദന, വിറയല്‍, തൊണ്ടയില്‍ ചെളി നിറത്തില്‍ തുകല്‍ പോലെയുള്ള പാട തുടങ്ങിയവയാണ് ഡിഫ്ത്തീരിയയുടെ ലക്ഷണങ്ങള്‍. തൊണ്ടമുള്ള് എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. മാരകമാണെങ്കിലും യഥാസമയം ചികിത്സ ലഭ്യമാക്കുന്ന മുറക്ക് രോഗത്തെ പ്രതിരോധിക്കാം. അത്തരത്തില്‍ രോഗം ഭേദപ്പെട്ടവരാണ് ജില്ലയിലേറെയും പേര്‍. 

തൊണ്ടയിലെയും മൂക്കിലെയും ശ്ലേഷ്മ ചര്‍മത്തെയാണ് ഡിഫ്ത്തീരിയ ബാധിക്കുന്നത്. ഡി.പി.ടി അഥവാ ട്രിപ്പ്ള്‍ വാക്‌സിനാണ് പ്രതിരോധമരുന്നായി നല്‍കുന്നത്. പനി, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക അറിയിച്ചു. 
 

click me!