ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും

By Web DeskFirst Published Apr 12, 2018, 8:29 PM IST
Highlights
  • അമ്പത്തഞ്ചോളം പുതിയ അതിഥികളാണ് ഇത്തവണ രാജമലയില്‍ സഞ്ചാരികളെ വരവേല്‍ക്കുക

ഇടുക്കി: വരയാടുകളുടെ പറുദീസയായ ഇരവികുളം ദേശീയോദ്യാനം 16-ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. വരയാടുകളുടെ പ്രജനനകാലം ആയതിനാല്‍ സന്ദര്‍ശകര്‍ക്ക് ഫെബ്രുവരി മുതല്‍ വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് പാര്‍ക്ക് തുറക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും സമയം നീട്ടുകയായിരുന്നു. അമ്പത്തഞ്ചോളം പുതിയ അതിഥികളാണ് ഇത്തവണ രാജമലയില്‍ സഞ്ചാരികളെ വരവേല്‍ക്കുക. 

എന്നാല്‍ വരയാടുകളുടെ പ്രജനനം കഴിഞ്ഞിട്ടില്ലെന്നും സമയം വീണ്ടും നീട്ടാന്‍ ഇടയുണ്ടെന്നും സൂചനയുണ്ട്. ആറോളം ആടുകള്‍ പ്രസവിക്കാനുള്ളതായി വനപാലകര്‍ പറയുന്നു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയുടെ നേത‍ൃത്വത്തില്‍ പരിശോധനകള്‍ നടത്തിയതിനുശേഷമായിരിക്കും പാര്‍ക്ക് തുറക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക. 

നിലവില്‍ പാര്‍ക്ക് 16ന് തുറക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 67 കുട്ടികളാണ് പിറന്നത്. എന്നാല്‍ ഇത്തവണ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് കരുതപ്പെടുന്നത്. ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന വരയാടുകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. 

 

click me!