
കായംകുളം: ഷാലിമാര്‍- തിരുവനന്തപുരം എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് 250 ഗ്രാം കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കായംകുളം റെയില്‍വേ സ്റ്റേഷനിലാണ് ആര്‍ പി എഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തത്.
ഷാലിമാര്‍ എക്‌സ്‌പ്രസ് ട്രെയിനിലെ ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഉദ്യോഗസ്ഥര്‍ ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തുന്നതിനിടെ സംശയാസ്‌പദമായി കണ്ട പെട്ടി തുറന്നപ്പോഴാണ് കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. എന്നാല്‍ പെട്ടിയുടെ ഉടമയെ കണ്ടെത്താനായില്ല.