ട്രാൻസ്പോർട്ട് ബസ് ഓട്ടോയിലിടിച്ച്​ യുവാവ്​ മരിച്ചു

Web Desk |  
Published : Jul 18, 2018, 06:22 AM ISTUpdated : Oct 02, 2018, 04:22 AM IST
ട്രാൻസ്പോർട്ട് ബസ് ഓട്ടോയിലിടിച്ച്​ യുവാവ്​ മരിച്ചു

Synopsis

ഓട്ടോ മുന്നറിയിപ്പില്ലാതെ യു ടേൺ എടുത്തതോടെയാണ്​ ബസ്​ ഇടിച്ചത്​​

കോഴിക്കോട്​:  കെ.എസ്​.ആർ.ടി.സി ബസ്​ ഓട്ടോയിലിടിച്ച്​ യുവാവ്​ മരിച്ചു. ഓട്ടോയാത്രികരായ രണ്ട്​ പേർക്ക്​ പരിക്ക്​. ഓട്ടോഡ്രൈവറായ തിരുവണ്ണൂർ മാനാരി കോലാശ്ശേരി ധനേഷ്​  (43) ആണ്​ മരിച്ചത്​. മിനിബൈപ്പാസിൽ തിരുവണ്ണൂരിൽ കുറ്റിയിൽ​പ്പടിക്ക്​ സമീപം ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.

ഓട്ടോറിക്ഷാ യാത്രികരായ രാജൻ, ഷൈജു എന്നിവർ മിംസ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. തിരുവണ്ണൂർ മാനാരി കോലാശ്ശേരി പരേതനായ രാമചന്ദ്ര​ന്‍റെയും രാജലക്ഷ്​മിയുടെയും മകനാണ്​ ധനേഷ്​.ഭാര്യ​: ഷബീന. സഹോദരങ്ങൾ: രാജേഷ്​, അനീഷ്​. പാലക്കാട്​ നിന്ന്​ തൊട്ടിൽപ്പാലത്തേക്ക്​ പോയ ബസാണ്​ ഓട്ടോയിലിടിച്ചത്​. 

ഓട്ടോ മുന്നറിയിപ്പില്ലാതെ യു ടേൺ എടുത്തതോടെയാണ്​ ബസ്​ ഇടിച്ചത്​.  ഇതിനിടെ ഇടറോഡിൽ നിന്ന്​ എത്തിയ ബൈക്കും അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാരായ ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ച ധനേഷിനെയും പരിക്കേറ്റവരെയും ഉടൻ മിംസ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിശമനസേനാസംഘം  രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. 
 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ