മലബാർ സിമന്‍റ്സ് അഴിമതി; പൊതു താൽപര്യ ഹർജികൾ ഇന്ന് പരിഗണിക്കും

By web deskFirst Published Jul 3, 2018, 7:41 AM IST
Highlights
  • ഈ ഹർജികളുമായി ബന്ധപ്പെട്ട രേഖകളാണ് മാസങ്ങൾക്ക് മുമ്പ് ഹൈക്കോടതിയിൽ നിന്ന് കാണാതായത്.

തിരുവനന്തപുരം: മലബാർ സിമന്‍റ്സ് അഴിമതി കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള പൊതു താൽപര്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ ഹർജികളുമായി ബന്ധപ്പെട്ട രേഖകളാണ് മാസങ്ങൾക്ക് മുമ്പ് ഹൈക്കോടതിയിൽ നിന്ന് കാണാതായത്. ശേഷിക്കുന്ന രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. രേഖകൾ കാണാതായത് സംബന്ധിച്ച് വിജിലൻസ് രജിസ്ട്രാർ അന്വേഷണം തുടരുന്നതിനിടെയാണ് ഹർജി വീണ്ടും സിംഗിൾ ബെഞ്ചിന്‍റെ  പരിഗണനയ്ക്ക് എത്തുന്നത്.

മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട ഫ്ലൈ ആഷ് ഇറക്കുമതി കേസിലെ മൂന്നാം പ്രതിയായ വി എം രാധാകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള എആര്‍കെ വുഡ് ആന്‍റ് മിനറല്‍സ് എന്ന സ്ഥാപനം ഫൈ ആഷ് ഇറക്കുമതിക്ക് മലബാര്‍ സിമന്‍റ്സുമായി 2004 ല്‍ കരാറുണ്ടായിരുന്നു. പിന്നീട് ആ കരാറില്‍ നിന്ന് ഏകപക്ഷീയമായി സ്ഥാപനം പിന്‍മാറുകയും, ബാങ്ക് ഗ്യാരണ്ടി പിന്‍വലിക്കുകയും ചെയ്തതിലുടെ മലബാര്‍ സിമന്‍റ്സിന് 52 ലക്ഷം രൂപ നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്. 

click me!