ഗൃഹനാഥനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

By Web DeskFirst Published Jul 24, 2018, 10:59 PM IST
Highlights
  • ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ മര്‍ദ്ദിച്ചു
  • കോഴിക്കോട് സ്വദേശി പൊലീസ് പിടിയില്‍

കോഴിക്കോട്: ഗൃഹനാഥനെ റോഡിൽ വെച്ച്​ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.  ചേവായൂർ നങ്ങോരകുന്നുമ്മൽ മണിയെയാണ്​ പൊലീസ്​ അറസ്റ്റു ചെയ്തത്. മാർച്ച്​ 28ന്​ രാത്രി  ഏഴിന്​ കുമ്മങ്ങോട്ട്​ അങ്ങാടിയിൽവച്ച്​ കരമ്പിയിൽ ഗോപാലനെ ആക്രമിച്ചെന്നാണ്​​ കേസ്. ഇയാള്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ആളാണ്.  

ചേവായൂർ പൊലീസ്​ രജിസ്റ്റർ ​ചെയത​ കേസിൽ നോർത്ത് അസി. കമിഷണർ ഇ.പി. പൃഥിരാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്​ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്.  പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ ആക്രമണം തടയാനുള്ള നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്​. പ്രതിയെ കോടതി റിമാൻഡ്​ചെയ്തു. 

click me!