
കോഴിക്കോട്: കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവമ്പാടി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് പോക്സോപ്രകാരം പുതുപ്പാടി പുഴംകുന്ന് ഷമീർ ബാബുവിനെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷം മുൻപ് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. വിദേശത്തായിരുന്ന ഷെമീർ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് തിരുവമ്പാടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ എരഞ്ഞിപ്പാലം പോക്സോ കോടതിയിൽ ഹാജരാക്കി.