തന്‍റെ കുട്ടികളെ കുറിച്ച് അഭിമാനിക്കുന്നെന്ന് അധ്യാപികയുടെ എഫ്ബി പോസ്റ്റ്

By web deskFirst Published Jul 13, 2018, 9:17 AM IST
Highlights
  • ആദ്യം ഒന്ന് പകച്ചെങ്കിലും വിദ്യാർത്ഥിനികൾ ഇദ്ദേഹത്തെ സമീപത്തെ കടയിൽ നിന്ന് കസേര എടുത്ത് കൊണ്ട് വന്ന് എഴുന്നേൽപ്പിച്ച് ഇരുത്തി.

തിരുവനന്തപുരം : റോഡരികില്‍ കുഴഞ്ഞു വീണ വഴിയാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ സന്‍മനസ് കാണിച്ച തന്‍റെ വിദ്യാര്‍ത്ഥിനികളെയോര്‍ത്ത് അഭിമാനിക്കുന്നെന്ന് ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്. നിറമണ്‍കര എന്‍ എസ് എസ് കോളേജിലെ അധ്യാപിക വിനീത മോഹനാണ് ഫേസ് ബുക്കില്‍ തന്‍റെ വിദ്യാര്‍ത്ഥിനികളെ കുറിച്ച് അഭിമാനിക്കുന്നെന്ന പോസ്റ്റിട്ടത്. 

വഴിയാത്രക്കാരനായ ഒരാള്‍ നെഞ്ച് വേദനയാല്‍ റോഡില്‍ കുഴഞ്ഞ് വീണപ്പോള്‍ മറ്റ് യാത്രക്കാര്‍ നോക്കിനിന്നു എന്നാല്‍ നീറമൺകര എൻ.എസ്.എസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ അദ്ദേഹത്തെ 108 ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. അ‍ജ്ഞാതനായ അയാളുടെ കൂടെ ആശുപത്രിയില്‍ പോകാന്‍ ആരും തയ്യാറാകാഞ്ഞപ്പോള്‍ കുട്ടികള്‍ തന്നെ അയാളുടെ കൂടെ ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

നിറമൺകര എൻ.എസ്.എസ് കോളേജിലെ രണ്ടാം വർഷ തത്വശാസ്ത്ര വിദ്യാർത്ഥിനികളായ ദീപിക, കീർത്തി, ജ്യോത്സ്ന, ശ്രീലക്ഷ്മി എന്നിവരാണ് വഴിയാത്രക്കാർ മുഖം തിരിച്ചിടത്ത് സഹായവുമായി എത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അഞ്ച് മണിക്കാണ് സംഭവം. കോളേജിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കവെയാണ് ഇവർക്ക് മുന്നിൽ ഒരു വൃദ്ധൻ കുഴഞ്ഞു വീണത്. സമീപത്ത് നിരവധിപേർ ഉണ്ടായിരുന്നെങ്കിലും ആരും വകവെച്ചില്ല. 

ആദ്യം ഒന്ന് പകച്ചെങ്കിലും വിദ്യാർത്ഥിനികൾ സമീപത്തെ കടയിൽ നിന്ന് കസേര എടുത്ത് കൊണ്ട് വന്ന് ഇദ്ദേഹത്തെഎഴുന്നേൽപ്പിച്ച് ഇരുത്തി. കുടിക്കാൻ വെള്ളം കൊടുത്ത ശേഷം ഇവർ 108 ആംബുലൻസ് വിളിച്ചു വരുത്തി. കാഴ്ചക്കാരായി നിന്നവരാരും വൃദ്ധന്‍റെ കൂടെ ആശുപത്രിയിൽ പോകാൻ തയ്യാറാകാതെ നിന്നപ്പോൾ വിദ്യാർത്ഥിനികൾ തന്നെ അദ്ദേഹത്തിന്‍റെ കൂടെ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇത് സംബന്ധിച്ച് കോളേജിലെ അധ്യാപിക വിനീത മോഹൻ ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിന് ഇതിനോടകം അഭിനന്ദന പ്രവാഹമാണ്. 

കുട്ടികള്‍ വഴിയാത്രക്കാരനെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യം:

 

വിനീതാ മോഹന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: 

click me!