വീട്ട് മുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് പിഞ്ചു കുട്ടി മരിച്ചു

web desk |  
Published : Jul 19, 2018, 08:39 PM ISTUpdated : Oct 02, 2018, 04:25 AM IST
വീട്ട് മുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് പിഞ്ചു കുട്ടി മരിച്ചു

Synopsis

മകൾക്ക് മിഠായി നൽകിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് കുട്ടി വീട്ട് മുറ്റത്തെ മുട്ടോളം വെള്ളത്തിൽ വീണത്.

എടത്വാ : വീട്ട് മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് പിഞ്ചു കുട്ടി മുങ്ങി മരിച്ചു. എടത്വാ പഞ്ചായത്ത് 13 -ാം വാർഡിൽ പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫിന്‍റെ  മകൾ എയ്ഞ്ചൽ ( രണ്ടര ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മകൾക്ക് മിഠായി നൽകിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് കുട്ടി വീട്ട് മുറ്റത്തെ മുട്ടോളം വെള്ളത്തിൽ വീണത്. കുട്ടിയെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടർന്നുള്ള തെരച്ചിലിൽ വീട്ടിൽ നിന്ന് 15 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ട് കിട്ടിയത്. വീടിന് മുൻവശത്തെ ഇടത്തോട് കരകവിഞ്ഞ് പാടത്തേയ്ക്കുള്ള ഒഴുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ