കുരിശടിക്ക് സമീപത്തെ കല്‍വിളക്കിലെ കുരിശ് നശിപ്പിച്ചു

web desk |  
Published : Jul 07, 2018, 10:09 PM ISTUpdated : Oct 02, 2018, 06:48 AM IST
കുരിശടിക്ക് സമീപത്തെ കല്‍വിളക്കിലെ കുരിശ് നശിപ്പിച്ചു

Synopsis

ചെങ്ങന്നൂര്‍ സി ഐ ദിലീപ് ഖാന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ എം സി റോഡരുകില്‍ പ്രാവിന്‍കൂട് ജംഗ്ഷന് സമീപമുള്ള സെന്‍റ് മേരീസ് ക്‌നാനായ പള്ളിക്ക് മുന്നിലെ കുരിശടിക്ക് സമീപത്തെ കല്‍ വിളക്കിലെ കുരിശ് വെള്ളിയാഴ്ച്ച രാത്രി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.  രാവിലെ പള്ളിയിലെത്തിയ കപ്യാരാണ് കുരിശ് തകര്‍ന്ന നിലയില്‍ കണ്ടത്.  ചെങ്ങന്നൂര്‍ സി ഐ ദിലീപ് ഖാന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ മാസം  മൂന്നാം തീയതി കല്ലിശ്ശേരി ക്‌നാനായ പള്ളിയുടെ വക ഇട്ടിത്തൊമ്മന്‍ കത്തനാര്‍ സ്മാരക മന്ദിരത്തിലെ മാതാവിന്‍റെ ചിത്രം  തകര്‍ത്ത് സമീപത്തുള്ള പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ