
തൃശൂര്‍: ജില്ലയിലെ 14 നിയോജക മണ്ഡലം കമ്മിറ്റികളും പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പകിട്ട് കുറച്ച് 14 നിര്‍ധനര്‍ക്ക് വീട് വച്ച് നല്‍കാന്‍ പദ്ധതി. 2018 ജനുവരി 20 മുതല്‍ 24 വരെ തൃശൂര്‍ ടൗണില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാമൂഹിക ദൗത്യം എന്ന നിലയിലാണ് മണ്ഡലം തലത്തില്‍ ഒന്ന് വീതം ജില്ലയില്‍ 14 വീടുകള്‍ പാര്‍ട്ടി നിര്‍മ്മിച്ചു നല്‍കുന്നത്.
14 പേര്‍ക്കുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാവശ്യമായ തുക പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുകളില്‍ നിന്നും ശേഖരിക്കും. ഒരു പാര്‍ട്ടിയംഗം ഒരു ദിവസത്തെ വേതനം ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യും. ശരാശരി 500 രൂപയാണ് നല്‍കുക. പാര്‍ട്ടി സ്ഥാപക ദിനമായ ഡിസംബര്‍ 26 ലെ വേതനമാണ് സംഭാവന നല്‍കുക. ജില്ലാ സമ്മേളനം ലളിതമായി നടത്തി അതില്‍ നിന്ന് മിച്ചം വരുന്ന തുകയും ഈ പദ്ധതിയിലേക്ക് ഉപയോഗപ്പെടുത്തും.
സേവന കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടിയേയും സമൂഹത്തേയും തിരിച്ചു വിടുക എന്ന സന്ദേശമാണ് ഈ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. ജൈവകൃഷിയുടെ സന്ദേശം പ്രചരിപ്പിക്കുകയും കാര്‍ഷിക സംസ്‌കൃതിയിലേക്ക് നമ്മുടെ സമൂഹത്തെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പയിന് ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തേതു പോലെ സമ്മേളന ആവശ്യത്തിന് ഇത്തവണയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉല്‍പാദിച്ച വിഭവങ്ങള്‍ തന്നെയാണ് ഉപയോഗിക്കുക.