
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജയില്‍ പുള്ളികളെ പാര്‍പ്പിക്കുന്ന സെല്‍ റൂമില്‍ യുവാവ് തൂങ്ങി മരിച്ചു. തമിഴ്നാട് കളിയിക്കാവിള വിളവന്‍കോട് സ്വദേശി അനീഷാണ് (19) മരിച്ചത്. നെയ്യാറ്റിന്‍കര സബ്ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കഞ്ചാവ് കേസില്‍ ഏക്സൈസ് പിടികൂടിയതിനെ തുടര്‍ന്നാണ് ഇയാളെ റിമാന്‍റെ് ചെയ്തത്.
ലഹരി വസ്തുവിന് അടിമയായിരുന്ന ഇയാള്‍ നേരത്തെ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നെന്നും അതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ അഞ്ജാതമായ ഏന്തോ ഇയാള്‍ കഴിച്ചെന്നു പറഞ്ഞാണ് മെഡിക്കല്‍ കോളേജിലെത്തിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.