
യാത്ര... യാത്ര...യാത്ര...
പുതിയ സ്ഥലങ്ങള്‍, പുതിയ കാഴ്ചകള്‍, അപരിചിതരായ ആളുകള്‍.. ലോകത്തെ അറിയാന്‍, വിവിധ സംസ്കാരങ്ങള്‍ മനസ്സിലാക്കാന്‍ യാത്ര ചെയ്തുകൊണ്ടിരിക്കുക
അധ്വാനിക്കുക, കഠിനമായി തന്നെ
ഇരുപതുകളാണ് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച സമയം. ഏറ്റവും ആരോഗ്യമുള്ള സമയത്ത് ലക്ഷ്യങ്ങളിലേക്ക് എത്തിപ്പിടിയ്ക്കാന്‍ അധ്വാനിച്ചുകൊണ്ടിരിക്കുക
എതിരാളികളെ മാറ്റി നിര്‍ത്തുക
നമ്മെ പിന്തിരിപ്പിക്കുന്നവരെ കഴിവതും മാറ്റി നിര്‍ത്തുക, ഉള്ളില്‍ വ്യക്തമായ കാഴ്ചപ്പാടുകളുമായി മുന്നോട്ട് പോകുക
വായന ശീലമാക്കുക
യാത്ര പോലെ സുന്ദരമാണ് വായനയും. പുസ്തകങ്ങളുടെ ലോകത്തെ അറിയുക.. വായിക്കുക..
വ്യായാമം നിര്‍ബന്ധം
ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം. ആരോഗ്യമുള്ള ശരീരത്തിന് കൃത്യമായ വ്യായാമം. ആഴ്ചയില്‍ 150 മിനുട്ടെങ്കിലും വ്യായാമം ചെയ്യുക.
അല്‍പ്പം സമ്പാദിക്കാം
ഇതിനിടയിലെല്ലാം അല്‍പ്പം സമ്പാദ്യമുണ്ടാകുന്നത് നല്ലതാണ്. കുറച്ച് തുക എല്ലാ മാസവും സൂക്ഷിച്ച് വയ്ക്കാം
മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കുക
പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്നതോടെ കൂടുതല്‍ ഉത്തരവാദിത്തത്തിലേക്ക് കടക്കുകയാണ്. ഇത് മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കിയേക്കാം. എന്നാല്‍ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.. സമ്മര്‍ദ്ദം കുറയ്ക്കുക
പാചകം അറിഞ്ഞിരിക്കാം
അത്യാവശ്യത്തിന് പാചകം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പാചകം ചെയ്യാനറിയാത്തതിനാല്‍ പട്ടിണി കിടക്കേണ്ടി വരുന്നത് ഒഴിവാക്കാം
പുതിയ സൗഹൃദങ്ങള്‍
പുതിയ ആളുകളെ പരിചയപ്പെടാം. പുതിയ സൗഹൃദങ്ങള്‍ പുതിയ ലോകം തുറന്നു തരും.
വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കുക
എല്ലാവരും എല്ലായിപ്പോഴും നല്ലത് പറയണമെന്നില്ല. ചിലര്‍ വിമര്‍ശിച്ചേക്കാം.. വിമര്‍ശനങ്ങളില്‍ തളരാതിരിക്കുക...
സ്വപ്ന ജീവിയാകാം അധികമാകരുത്
ഇന്നില്‍ ജീവിക്കുക.. നാളെയെ കുറിച്ച് ഓര്‍ത്ത് ഇന്നത്തെ പ്രവര്‍ത്തികള്‍ മുടങ്ങരുത്.
എവിടെയും തളച്ചിടപ്പെടരുത്
സഞ്ചരിച്ചുകൊണ്ടിരിക്കുക.. എന്തിനെയും നേരിടാന്‍ തയ്യാറാകുക. എവിടെയും ഒന്നിലും തളച്ചിടപ്പെടാതാരിക്കുക..
സാഹസികത ആകാം
ജീവിതം സാഹസികമാണ്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ അല്‍പ്പം സാഹസികത ആകാം. അവസരങ്ങളെ ഉപയോഗപ്പെടുത്തുക...
മറക്കാം പൊറുക്കാം
മറക്കേണ്ടവ മറക്കുക, പൊറുക്കേണ്ടത് പൊറുക്കുക. ഉള്ളില്‍ സൂക്ഷിക്കുന്നവ ചിലപ്പോള്‍ വേദനയാകാം. ചിലപ്പോള്‍ വെറുപ്പും.. ഇത് വളര്‍ച്ചയില്‍ ഗുണം ചെയ്യില്ല.
വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുക
നമുക്ക് വേണ്ടത് എന്തെന്നും വേണ്ടാത്തത് ഏതെല്ലാമെന്നും തിരിച്ചറിയുക. എന്ത് വേണമെന്ന് സ്വയം നിശ്ചയിക്കുക. ലക്ഷ്യം രൂപപ്പെടുത്തുക
കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാം
രസകരമായ വിനോദ പരിപാടികളില്‍ പങ്കാളികളാകുക. മനസ്സിന്‍റെ സമ്മര്‍ദ്ദം കുറയ്ക്കാനും അരോഗ്യകരമായ ജീവിതത്തിനും സഹായിക്കും
ആഹാരത്തില്‍ വൈവിധ്യങ്ങള്‍ തേടാം
വ്യത്യസ്ത ആഹാരങ്ങള്‍ കണ്ടെത്തി, രുചിച്ചുകൊണ്ടേയിരിക്കാം.
പ്രണയിച്ചുകൊണ്ടേയിരിക്കുക
സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനൊരു പങ്കാളിയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. എന്നാല്‍ പ്രണയ നഷ്ടം സംഭവിച്ചാല്‍ പുറത്തു കടക്കാനും കഴിയണം.
ഇടയ്ക്ക് ഇടവേളകളാകാം
സമ്മര്‍ദ്ദങ്ങള്‍ അധികമാകരുത്. ഇടയ്ക്ക് ജോലിയില്‍നിന്ന് ഇടവേളകളാകാം.. ചില യാത്രകള്‍ ആഘോഷങ്ങള്‍ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കാം
നമുക്കായി ജീവിക്കാം
അവനവനുവേണ്ടി ജീവിക്കുക.. ജീവിതം ആസ്വദിക്കുക
മാറ്റങ്ങളെ അംഗീകരിക്കുക
എല്ലായിടത്തും എല്ലാ കാര്യങ്ങളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. ഇത് അംഗീകരിക്കാന്‍ തയ്യാറാവുക
ഏകാന്തതയുമായി പൊരുത്തപ്പെടുക
ഒറ്റയ്ക്കായാലും തളരരുത്. ജീവിക്കാന്‍ പഠിക്കുക
സ്വപ്നങ്ങളെ തേടിപ്പിടിക്കുക
സ്വപ്നം കണ്ടുകൊണ്ടേയിരിക്കുക.. സ്വപ്നങ്ങളെ തേടിപ്പോകുക, അവ തേടിപ്പിടിക്കുക
മറ്റ് ഭാഷകള്‍ പഠിക്കാം
മാതൃഭാഷയ്ക്കൊപ്പം മറ്റ് ഭാഷകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പുതിയ ഭാഷകള്‍ പഠിക്കാന്‍ ശ്രമിക്കു.. യാത്രകളില്‍ ഉപയോഗപ്പെടും.
രുചികള്‍ തേടിപ്പോകാം
വ്യത്യസ്ത പാനീയങ്ങള്‍ കണ്ടെത്തുക, കുടിയ്ക്കുക, ഇഷ്ടമുള്ള രുചികള്‍ തെരഞ്ഞെടുക്കു. സ്വന്തമായി പാചകം ചെയ്ത് പരീക്ഷിക്കുകയുമാകാം
ഡേറ്റിംഗ് ആസ്വദിക്കൂ
കൂട്ടുകാരുമൊത്ത് പുറത്തുപോകാം, ഷോപ്പിംഗ് നടത്താം
സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തണം
ആഘോഷങ്ങള്‍ക്കിടയിലും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തണം.. ചെലവുകള്‍ കൈവിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക
ഇഷ്ടങ്ങളെ തിരിച്ചറിയുക
എല്ലാവര്‍ക്കും സ്വന്തം ഇഷ്ടങ്ങളുണ്ടാകും. അത് തിരിച്ചറിയുക
നിഷേധിക്കാന്‍ പഠിക്കുക
ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ നിഷേധിക്കാന്‍ പഠിക്കുക
ജീവിതം ആഘോഷിക്കുക
ജീവിതം, യൗവ്വനം ആഘോഷിക്കുക.. കാരണം ഇത് നിങ്ങളുടേതാണ്... സ്വന്തം സ്വപ്നങ്ങളില്‍, ഇഷ്ടങ്ങളില്‍ ജീവിക്കുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam