നിങ്ങള്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തിന് സംഭവിക്കുന്ന 4 കാര്യങ്ങള്‍

By Web DeskFirst Published Sep 11, 2016, 5:18 PM IST
Highlights

1, ചയാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കും-

ഒരുനേരത്തെ ഭക്ഷണം ഇടയ്‌ക്കിടെ ഒഴിവാക്കിയാല്‍ അത് ചയാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കും. ഭക്ഷണം ഒഴിവാക്കുമ്പോള്‍, കലോറി കത്തിക്കുന്നത് കുറയും. ഇത് ഒരുതരത്തില്‍ വണ്ണം കൂടാന്‍ ഇടയാക്കും. ശരീരത്തിന്റെ ഭാരവും വണ്ണവും കുറയ്‌ക്കാന്‍ ഭക്ഷണം ഒഴിവാക്കുകയല്ല വേണ്ടത്.

2, മാനസികസമ്മര്‍ദ്ദം വര്‍ദ്ദിക്കും-

ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാല്‍ മരിച്ചൊന്നും പോകില്ലല്ലോ എന്നു പറയുന്നവരുണ്ട്. എന്നാല്‍ ഒരുനേരം ഭക്ഷണം കഴിക്കാതിരുന്നാല്‍ മാനസികസമ്മര്‍ദ്ദം വര്‍ദ്ദിക്കുകയും, പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും. വിശക്കുമ്പോള്‍, സ്‌ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം.

3, കൊഴുപ്പടിയും-

സാധാരണഗതിയില്‍ ശരീരഭാരവും വണ്ണവും കുറയ്‌ക്കാന്‍വേണ്ടി ഒരുനേരത്തെയോ രണ്ടുനേരത്തെയോ ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ വിശപ്പ് വര്‍ദ്ധിക്കുന്നതോടെ, ശരീരം തനിയെ കൊഴുപ്പ് ശേഖരിക്കാന്‍ തുടങ്ങും. ഇത് ഒരര്‍ത്ഥത്തില്‍ വണ്ണവും ഭാരവും വര്‍ദ്ധിക്കാന്‍ ഇടയാക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ദിക്കാനും ഇത് ഇടയാക്കും. പ്രമേഹ സാധ്യത കൂടുതലായിരിക്കുമെന്ന് സാരം.

4, വായ്‌നാറ്റം-

നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍, ഉമിനീരിന്റെ അളവ് കൂടുതലായിരിക്കും. എന്നാല്‍ ഒരുനേരം ഭക്ഷണം ഒഴിവാക്കുമ്പോള്‍, ഉമിനീര് കുറയുകയും, വായും തൊണ്ടയും നാക്കുമൊക്കെ വരളാന്‍ തുടങ്ങും. ഇത് വായിലും മറ്റും ബാക്‌ടീരിയകളുടെ എണ്ണം കൂട്ടുകയും വായ്‌നാറ്റം അനുഭവപ്പെടാന്‍ കാരണമാകുകയും ചെയ്യും.

click me!