
പ്രണയം അഭിനയിക്കുന്നവര്‍ പരസ്‌പരം സത്യവിരുദ്ധമായ കാര്യങ്ങളാകും പറയുക. എന്നാല്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ എന്നും സത്യം മാത്രമെ പറയുകയുള്ളു.
വിവാഹശേഷവും ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍, ഏറെ സമയം, ഒരുമിച്ച് കഴിയാന്‍ ശ്രമിക്കും. എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിലും ഓരോ ദിവസവും പങ്കാളിക്കൊപ്പം ചെലവിടാനുള്ള സമയം അവര്‍ കണ്ടെത്തിയിരിക്കും.
ഒരുമിച്ച് കഴിയാന്‍ സമയം കണ്ടെത്തുന്ന ദമ്പതികള്‍, ഏതെങ്കിലും കാരണവശാല്‍ ഒരുദിവസം ഒരുമിച്ച് കഴിയാന്‍ സാധിക്കാതെ വന്നാല്‍ അതേക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടാറില്ല. പരസ്‌പരം മനസിലാക്കിയുള്ള ബന്ധത്തില്‍, പങ്കാളിയുടെ അസൗകര്യത്തെക്കുറിച്ച് അവര്‍ക്ക് ഉത്തമബോധ്യമുണ്ടാകും.
ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന ദമ്പതിമാരില്‍ ഒരാള്‍ ഏതെങ്കിലും ചടങ്ങുകളിലോ മറ്റോ പങ്കെടുക്കുമ്പോള്‍ പങ്കാളിയുടെ അഭാവം അവിടെയുള്ളവര്‍ക്ക് ഒരിക്കലും അനുഭവപ്പെടുകയില്ല. അത്തരത്തിലാകും ആ പങ്കാളിയുടെ പെരുമാറ്റം. പങ്കാളിയുടെ സുഹൃത്തുക്കളോട് വിശേഷങ്ങള്‍ തിരക്കിയും, പങ്കാളി ചെയ്യേണ്ട കടമകള്‍ നിറവേറ്റിയുമാകും അവര്‍ അവിടെ നിറഞ്ഞുനില്‍ക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam