ബീജത്തിന്‍റെ എണ്ണം വർധിപ്പിക്കാനുള്ള 5 ഭക്ഷണങ്ങൾ

Published : Oct 10, 2018, 09:30 PM ISTUpdated : Oct 11, 2018, 04:55 PM IST
ബീജത്തിന്‍റെ എണ്ണം വർധിപ്പിക്കാനുള്ള 5 ഭക്ഷണങ്ങൾ

Synopsis

ബീജത്തിന്‍റെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഇതിന് ഏറ്റവും നല്ലതാണ് എള്ള്. എള്ളിന്റെ ഉപയോഗം പുരുഷ വന്ധ്യതയെ തടയാൻ സുരക്ഷിതവും ഫലപ്രദവുമായ ഒരു ഭക്ഷണമാണ്

പുരുഷവന്ധ്യതയ്ക്ക് പ്രധാനകാരണം പുതിയ ജീവിതരീതി,മദ്യപാനം,പുകവലി എന്നിവയാണ്.  ആഹാരരീതി പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ്. ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന പ്രചരണത്തോടു കൂടി ധാരാളം ഭക്ഷണങ്ങളും സപ്ളിമെന്റുകളും ഇന്ന് ലഭ്യവുമാണ്. എന്നാൽ, ചില ഭക്ഷണങ്ങളും ഇതിനു സഹായകമാവും.  ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മത്സ്യം: ബോസ്റ്റണിലെ ഹവാർഡ് സ്കൂൾ ഓഫ് പബ്ളിക് ഹെൽത്ത് 2014 ൽ പുറത്തുവിട്ട ഒരു പഠനത്തിൽ, ആഴ്ചയിൽ രണ്ട് പ്ളേറ്റ് പ്രോസസുചെയ്ത റെഡ്മീറ്റ് കഴിക്കുന്നതിനു പകരം അത്രയും മത്സ്യം കഴിച്ചവരിൽ ബീജത്തിന്റെ എണ്ണം 60% വർദ്ധിച്ചതായി കണ്ടെത്തി. മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ബീജത്തിന്റെ എണ്ണം വർദ്ധിക്കാൻ സഹായകമായതെന്നാണ് പഠനത്തിൽ പറയുന്നത്.

എള്ള്:ബീജത്തിന്റെ എണ്ണം വർ‌ദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്. എള്ളിന്റെ ഉപയോഗം പുരുഷ വന്ധ്യതയ്ക്ക് എതിരെയുള്ള സുരക്ഷിതവും ഫലപ്രദവുമായ ഒരു ഭക്ഷണമാണ്.

തക്കാളി:  ദിവസവും തക്കാളി കഴിച്ചാൽ ബീജത്തിന്റെ എണ്ണത്തിൽ 70% വർദ്ധന ഉണ്ടാക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. തക്കാളി സൂപ്പായോ അല്ലാതെയോ കഴിക്കുന്നതാകും നല്ലത്.

ചോക്ലേറ്റ്: ബീജത്തിന്റെ എണ്ണം വർ‌ദ്ധിപ്പിക്കുന്നതോടൊപ്പം  തന്നെ സെക്സിനോടുള്ള താൽപര്യം കൂട്ടാനും ഏറ്റവും നല്ലതാണ് ചോക്ലേറ്റ്.ദിവസവും പുരുഷന്മാർ രണ്ട് പീസ് ചോക്ലേറ്റ് കഴിക്കാൻ ശ്രമിക്കുക.

ഇഞ്ചി: വിറ്റാമിൻ, പൊട്ടാഷ്യം,മാ​ഗ്ഷ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഇഞ്ചി. ലെെം​ഗികശേഷി കൂട്ടാനും ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാനും ഇ‍ഞ്ചി ഏറെ സഹായിക്കും. 

തണ്ണിമത്തൻ: പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ കഴിക്കാം.ലെെം​ഗികശേഷി വർദ്ധിപ്പിക്കാനും ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാനും തണ്ണിമത്തൻ ഏറെ നല്ലതാണ്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ