
സ്‌ത്രീകളെ സംബന്ധിച്ച് ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയമാണ് ആര്‍ത്തവദിനങ്ങള്‍. ഈ ദിവസങ്ങളിലെ പ്രയാസങ്ങള്‍ മറികടക്കാന്‍ ജീവിതരീതിയ്‌ക്കൊപ്പം ഭക്ഷണക്രമത്തിലും ചില ശ്രദ്ധ വേണം. ഇവിടെയിതാ, ആര്‍ത്തവദിനങ്ങളില്‍ ഒരു കാരണവശാലും കഴിക്കാന്‍ പാടില്ലാത്ത 5 ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
കഫീന്‍ അടങ്ങിയിട്ടുള്ള കോഫി പോലെയുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. ഇവ രക്തസമ്മര്‍ദ്ദം കൂട്ടുകയും, അത് ഉത്‌കണ്‌ഠ വര്‍ദ്ധിപ്പിക്കാനും കാരണമാകും. അതുപോലെ നിര്‍ജ്ജലീകരണം, ഉറക്കമില്ലാതാകുക എന്നീ പ്രശ്‌നങ്ങളും കോഫി കുടിച്ചാല്‍ അനുഭവപ്പെടും.
ആര്‍ത്തവവേദന മറികടക്കാന്‍വേണ്ടി പാല്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ ഇത് വിപരീതഫലമുണ്ടാക്കും. പാലില്‍ അടങ്ങിയിട്ടുള്ള അരാകിഡോണിക് ആസിഡ് വേദന കൂടാനേ ഇടയാക്കുകയുള്ളു.
നഗരങ്ങളില്‍, വേദന മറികടക്കാന്‍ മദ്യത്തില്‍ അഭയം തേടുന്ന സ്‌ത്രീകളുണ്ട്. എന്നാല്‍ മദ്യം കഴിച്ചാലും ആര്‍ത്തവപ്രശ്‌നങ്ങള്‍ രൂക്ഷമാകുകയേയുള്ളു.
ചുവന്ന മാംസ വിഭവങ്ങളില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള പൂരിത കൊഴുപ്പ് ആര്‍ത്തവ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. എന്നാല്‍ തൊലികളഞ്ഞ ചിക്കന്‍, മല്‍സ്യം എന്നിവ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
ബേക്കറികളിലും മറ്റും ലഭിക്കുന്ന സംസ്‌ക്കരിച്ച ഫാസ്റ്റ് ഫുഡ് കഴിക്കുന്നത്, ആര്‍ത്തവപ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള സോഡിയമാണ് ഇവിടെ വില്ലനാകുന്നത്. ഇവയ്‌ക്ക് പകരം പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ആര്‍ത്തവപ്രശ്‌നങ്ങളില്‍നിന്ന് ഏറെ ആശ്വാസം ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam