ചിരിക്കാന്‍ കഴിക്കൂ ഈ ഭക്ഷണങ്ങള്‍..

By Web TeamFirst Published Oct 5, 2018, 6:59 PM IST
Highlights

ഒക്ടോബര്‍ അഞ്ച്- ലോക ചിരി ദിനം.  നല്ല ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമാണ്. ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്നും. ചിരി സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. 

 

ഒക്ടോബര്‍ അഞ്ച്- ലോക ചിരി ദിനം.  നല്ല ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമാണ്. ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്നും. ചിരി സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള അഞ്ച് കാരണങ്ങള്‍ ഇവയാണ്. 

  • ഹൃദ്രോഗം തടയും

ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി മനുഷ്യനെ ഹൃദ്രോഗത്തില്‍ 40 ശതമാനം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടും. 

  • ഭാരം കുറയ്ക്കും 

ജങ്ക് ആഹാരത്തിനോടും ചോക്ലേറ്റിനോടുമൊക്കെ പ്രിയമുളളവരാണ് നമ്മളില്‍ പലരും. ഇത് ശരീരത്തിന്‍റെ ഭാരം കൂട്ടം. പക്ഷേ ചിരി നമ്മുടെ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും വയര്‍ കുറയാൻ സഹായിക്കുകയും ചെയ്യും. 

  • സമ്മര്‍ദം കുറയ്ക്കും

പല തരത്തിലുളള സമര്‍ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും. ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും. 

  • ഉറക്കം കൂട്ടും

നല്ല രീതിയില്‍ ഉറക്കം കിട്ടുന്നില്ല എന്നത് പലര്‍ക്കുമുളള പ്രശ്നമാണ്. എന്നാല്‍ ചിരി ഉറക്കം കൂട്ടാന്‍ സഹായിക്കും. കൂടാതെ പല രോഗങ്ങളില്‍ നിന്നും ചിരി സഹായമാകും.  

  • മുഖസൗന്ദര്യം വര്‍ദ്ധിക്കും

ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചെറുപ്പം നിവനിര്‍ത്താനും തൊക്ക് നല്ലതാകാനും ചിരി സഹായിക്കും. അതിനാല്‍ മനസ്സ് തുറന്ന് ചിരിക്കൂ.  

ചിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍.. 

ചിരിക്കാന്‍ പലര്‍ക്കും പല കാരണങ്ങളാണ്. ഇഷ്ടപ്പെട്ട ഒരു ഭക്ഷണം മതി ചിലരില്‍ ചിരി വരാന്‍. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ താന്നെ ചിരിക്കും. അത്തരം ചിരി വരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം. 

1.ചോക്ലേറ്റ് 

ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചോക്ലേറ്റ്. നമ്മുടെ മൂഡ് നന്നായി നിലനിര്‍ത്താനും വിഷാദം അകറ്റി സന്തോഷം പകരാനും ചോക്ലേറ്റുകള്‍ക്ക് സാധിക്കും. ചോക്ലേറ്റ് കഴിക്കുമ്പോള്‍ ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനം വര്‍ദ്ധിച്ചാണ് ഇങ്ങനെ സംഭവിക്കുന്നത്. അതേസമയം, മദ്യപിക്കുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ കരളിനെ നശിപ്പിക്കുമ്പോള്‍ ചോക്ലേറ്റ് വഴി ഉണ്ടാകുന്ന എന്‍ഡോര്‍ഫിന്‍ കരളിനെ ദോഷകരമായി ബാധിക്കുന്നില്ല. കൂടാതെ വിഷാദം അകറ്റുന്ന സെറോടോണിന്‍ നില കൂട്ടാനും ചോക്ലേറ്റ് സഹായിക്കും.

2. പഴം 

സന്തോഷം നല്‍കുന്ന ഒരു ഭക്ഷണമാണ് പഴം. വിഷാദ രോഗം അകറ്റാനും പഴം സഹായിക്കും. ചിരി ഉണ്ടാകാന്‍ ഇതിലും നല്ല ഭക്ഷണം വേറെയില്ല. 

3. തൈര് 

തൈര് വയറിന് നല്ലതാണ്. അതുപോലെ തന്നെ പ്രതിരോദശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. തലചോറിന്‍റെ പ്രവര്‍ത്തനത്തെ ഇത് സഹായിക്കുകയും ചെയ്യും. അതോടൊപ്പം മൂഡ് നന്നായി നിലനിര്‍ത്തുന്നതിനും സഹായിക്കും. 

4. ഗ്രീന്‍ ടീ 

ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ തന്നെ മനസ്സിന് നല്ല ഉന്മേശം വരും. സന്തോഷവും സമാധാനവും നല്‍കുന്നതാണ് ഗ്രീന്‍ ടീ. 


 

click me!