
പ്രണയിക്കുന്നവര്‍ എപ്പോഴും ചാറ്റ് ചെയ്യാന്‍ ശ്രമിക്കും. ഒരു ദിവസം ചാറ്റിന് തുടക്കം കുറിക്കുന്നതും അവരായിരിക്കും. സംഭാഷണം മുറിയാതിരിക്കാനും അവര്‍ ശ്രമിക്കും. ബോറടിക്കുന്നുവെന്ന് തോന്നിയാല്‍ ചിത്രങ്ങളോ വീഡിയോ എന്നിവയൊക്കെ അയച്ചു ചാറ്റ് ലൈവ് ആക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കും.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഗുഡ് മോണിങ് എന്ന സന്ദേശവുമായി ചാറ്റ് തുടങ്ങുന്ന സുഹൃത്ത്, ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ? എന്തായിരുന്നു ബ്രേക്ക് ഫാസ്റ്റിന്? ഉച്ചഭക്ഷണം കഴിച്ചോ? അങ്ങനെ രാത്രി കിടക്കുന്നതുവരെ വിശേഷങ്ങള്‍ അന്വേഷിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.
സുഹൃത്ത് എന്തെങ്കിലും ചോദ്യം ഉന്നയിച്ചാല്‍, പ്രേമിക്കുന്നവര്‍ മറുപടി അതിവേഗം നല്‍കും. ജോലി തിരക്കില്‍ ആണെങ്കില്‍പ്പോലും, പ്രണയിക്കുന്നവരുമായുള്ള സംഭാഷണം മുറിയാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിക്കും.
ടെക്‌സ്റ്റ് സംഭാഷണത്തിനൊപ്പം കൂടുതല്‍ സ്‌മൈലികളും സുഹൃത്തിന് അയക്കാന്‍ പ്രണയം തോന്നുന്നവര്‍ ശ്രദ്ധിക്കും. ഹൃദയത്തിന്റെയും മറ്റും സ്‌മൈലികള്‍ എപ്പോഴും അയക്കുകയും ചെയ്യും.
പ്രണയിക്കുന്നവരോട് കാര്യങ്ങള്‍, വിശദമായി പറയാന്‍ തന്നെയാകും സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക. അതുകൊണ്ടുതന്നെ അത്തരക്കാരുടെ സന്ദേശങ്ങള്‍ വിശദവും ദൈര്‍ഘ്യമേറിയതുമായിരിക്കും.
കബാലി കോണ്‍ടസ്റ്റ്; നിങ്ങള്‍ക്ക് ഫ്രീയായി കാണാം 'കബാലി'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam