ലൈംഗികതയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത വിവരങ്ങള്‍!

By Web DeskFirst Published Oct 3, 2017, 4:46 PM IST
Highlights

ലോകത്ത് ഏറ്റവും ദൈര്‍ഘ്യമുള്ള ജനനേന്ദ്രിയമുള്ളത് ആര്‍ക്ക്? ഇതുള്‍പ്പടെ ലൈംഗികതയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത 7 വസ്‌തുതകള്‍...

1, അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ 200 കലോറി ഊര്‍ജ്ജം കത്തിച്ചുകളയുന്നു.

2, ലോകത്ത് ഏറ്റവും ദൈര്‍ഘ്യമുള്ള ജനനേന്ദ്രിയമുള്ളത് മനുഷ്യനല്ല. നീലതിമിംഗലത്തിനാണ്. കില്ലര്‍ വെയ്ല്‍സ് വിഭാഗത്തില്‍പ്പെട്ട നീലത്തിമിംഗലത്തിന്റെ ജനനേന്ദ്രിയത്തിന് 8 അടി വരെ നീളമുണ്ട്.

3, സ്വവര്‍ഗലൈംഗികത മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലുമുണ്ട്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്ക് മൃഗശാലയിലെ റോയ്, സിലോ എന്നീ പെന്‍ഗ്വിനുകള്‍ ഏറെക്കാലം പങ്കാളികളെപ്പോലെയാണ് ജീവിച്ചത്. 1998 മുതല്‍ 2005 വരെ നീണ്ട ആ ബന്ധം തകരുന്നത്, സിലോ ഒരു പെണ്‍ പെന്‍ഗ്വിനുമായി അടുത്തതോടെയാണ്.

4, ലൈംഗികതയിലൂടെ സംതൃപ്തി കൈവരിക്കുന്നത് മനുഷ്യനെ കൂടാതെ ബൊണോബോ എന്നതരം ചിമ്പന്‍സികളും ഡോള്‍ഫിനും മാത്രമാണ്. മറ്റുജീവികളൊക്കെ പ്രത്യുല്‍പാദനത്തിനായാണ് ഇണചേരുന്നത്.

5, ലോകത്ത് ഏറ്റവുമധികം തവണ പ്രസവിച്ച സ്‌ത്രീ എന്ന റെക്കോര്‍ഡ് വലന്റിന വസില്‍യേവയ്‌ക്കാണ്. 69 കുട്ടികളെയാണ് അവര്‍ പ്രസവിച്ചത്. അതില്‍ 16 ഇരട്ടകളും 7 ട്രിപ്പിള്‍ കുട്ടികളും നാലുതവണ ക്വാഡ്രപ്ലറ്റ്സുമാണുള്ളത്(ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍).1725നും 1765നും ഇടയിലുള്ള കാലയളവില്‍ 27 പ്രസവങ്ങളിലായാണ് 69 കുഞ്ഞുങ്ങള്‍ ജനിച്ചത്.

6, ഒരു പുരുഷന്‍, അയാളുടെ ജീവിതകാലത്തില്‍ 52 ലിറ്റര്‍ ബീജം ഉല്‍പാദിപ്പിക്കുന്നു.

7, ബ്ലാക്ക് വിഡോ എന്നയിനത്തില്‍പ്പെട്ട എട്ടുകാലികള്‍, ഇണചേര്‍ന്നശേഷം പങ്കാളികളെ ഭക്ഷിക്കും. ഒരുദിവസം ഇത്തരത്തില്‍ 20 പങ്കാളികളെ വരെ ആണ്‍ ബ്ലാക്ക് വിഡോ എട്ടുകാലികള്‍ ഭക്ഷിക്കും.

click me!