ആവർത്തിച്ച് ചൂടാക്കി കഴിക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ

By Web TeamFirst Published Aug 8, 2018, 9:35 AM IST
Highlights
  • ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് ക്യാൻസർ പിടിപ്പെടാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് മിക്ക വീടുകളിലും കടകളിലും ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കുന്നത് ശരീരത്തിന് ദോഷമാണ്. 

പലരും ഇന്ന് രണ്ടും മൂന്നും ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ആ ഭക്ഷണം തീരുന്നത് വരെയും ചൂടാക്കി കഴിക്കുന്നതായിരിക്കും പതിവ് ശീലം.ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് ക്യാൻസർ പിടിപ്പെടാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് മിക്ക വീടുകളിലും കടകളിലും ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കുന്നത് ശരീരത്തിന് ദോഷമാണ്. ചില ഭക്ഷണങ്ങൾ ആവർത്തിച്ച് ചൂടാക്കിയെടുക്കരുത്.ആവർത്തിച്ച് ചൂടാക്കി എടുക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. ചിക്കന്‍

ചിക്കൻ ഒരിക്കലും രണ്ടും മൂന്നും ദിവസം ഫ്രിഡ്ജിൽ വച്ച് ചൂടാക്കി കഴിക്കരുത്. ആവര്‍ത്തിച്ച്‌ ചൂടാക്കുമ്പോൾ പ്രോട്ടീന്‍ സംയുക്തങ്ങള്‍ വിഘടിക്കും.വയറിന് കൂടുതൽ പ്രശ്നമുണ്ടാകും. ദഹനത്തിന് തടസം നേരിടും. എത്രയധികം ചൂടാക്കുന്നുവോ അത്രയും വ്യത്യാസം രുചിയിലും ഗുണത്തിലും ഉണ്ടാകും.ധാരാളം പ്രോട്ടീൻ അടങ്ങിയ ഒന്നാണ് ചിക്കൻ.

2. ഉരുളക്കിഴങ്ങ്

മിക്കവരും ഉരുളക്കിഴങ്ങ് ചൂടാക്കിയെടുക്കാറുണ്ട്. എല്ലാവീടുകളിലും എല്ലാദിവസവും ഉരുളക്കിഴങ്ങ് വിഭവങ്ങൾ ഉണ്ടാകും.ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വച്ച ശേഷം ചൂടാക്കിയെടുക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യും. അന്നജമാണ് ഉരുളക്കിഴങ്ങിന്റെ മേന്മ. ശരീരത്തിന് ധാരാളമായി വേണ്ടതാണ് അന്നജത്തിന്റെ സാന്നിധ്യം. ചൂടാക്കുന്നത് ബോട്ടു ലിസം ( Botulism) എന്ന അപൂര്‍വ്വ ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമാകും. മൈക്രോവേവില്‍ ചൂടാക്കിയാല്‍ ബാക്ടീരിയ നശിക്കും. പക്ഷെ, ഭക്ഷ്യവിഷബാധ ഉണ്ടായേക്കും.

3. ചീര

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ചീര. : നൈട്രേറ്റിന്റെ സംഭരണമാണ് ചീരയുടെ പ്രത്യേകത. ചൂടാകുമ്പോള്‍ കാര്‍സിനോജനിക് ആയി മാറും ഇവ. ഒരിക്കല്‍ ചൂടാക്കിയാല്‍, ചൂട് ഒഴിവായ ശേഷം കഴിക്കുക. നൈ ട്രൈറ്റ് സാന്നിധ്യം നിലനിര്‍ത്താന്‍ 5°C താഴെ ഊഷ്മാവാണ് വേണ്ടത്.

4. എണ്ണ

എണ്ണ ബാക്കി വന്നാൽ പിന്നെ വേറെയൊന്നും ചിന്തിക്കില്ല.തീരുന്നത് വരെ എണ്ണ ചൂടാക്കി ഉപയോ​ഗിക്കുന്നവരാണ് ഇന്ന് അധികവും.പപ്പടം പൊള്ളിച്ച ബാക്കി എണ്ണയില്‍ മീന്‍ വറുക്കും, പൂരി തയ്യാറാക്കി ബാക്കിയായ എണ്ണയില്‍ പപ്പടം വറുക്കും ഇതാണ് മിക്കവും ചെയ്തു വരുന്നത്.
എണ്ണ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ അതില്‍ നിന്ന് ഉയരുന്ന വിഷമയമായ പുക ശ്വാസകോശത്തിന് വരെ പ്രശ്‌നമുണ്ടാകും.

5. ബീറ്റ്‌റൂട്ട്

ബീറ്റ് റൂട്ട് ഒരിക്കലും ആവര്‍ത്തിച്ച്‌ ചൂടാക്കരുത്. കാരണം ചീര പോലെ നൈട്രേറ്റ് ദായകമാണ് ബീറ്റ്‌റൂട്ട്. ചീര ആവര്‍ത്തിച്ച്‌ ചൂടാക്കുന്ന അതേ ദോഷഫലങ്ങള്‍. കൂടാതെ, വയര്‍ വേദനയും ഉണ്ടാവും.

6. അരി/ചോറ്

അരി അടുപ്പില്‍ ചൂടാക്കിയാലും മൈക്രോ വേവില്‍ ചൂടാക്കുന്ന അത്ര ദോഷമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.അരിയിലുണ്ടായിരുന്ന ബാക്ടീരിയ അതിജീവിക്കാന്‍ മാത്രമെ ഒന്നിലധികം തവണ ചൂടാക്കുന്നത് ഉപകരിക്കുകയുള്ളു. വീണ്ടും സാധാരണ ഊഷ്മാവിലേക്ക് എത്തുമ്പോൾ
ബാക്ടീരിയ ഇരട്ടിക്കും. ചൂടാക്കുന്നതിന് പകരം വെള്ളത്തില്‍ തിളപ്പിച്ച്‌ എടുക്കുക. അധിക സമയം തിളക്കാതെയും ശ്രദ്ധിക്കുക.

7. മുട്ട

മുട്ട ഒറ്റതവണയേ ചൂടാക്കാന്‍ പാടുള്ളൂ.കാരണം ആദ്യത്തെ ചൂടാക്കല്‍ തന്നെ പ്രോട്ടീനിന്റെ സാന്നിധ്യം കുറയ്ക്കും. അധികമായി വേവിച്ചെടുക്കുന്നതും ​ഗുണം ചെയ്യില്ല.
 

click me!