ഒാണത്തിന് സെപ്ഷ്യൽ ചെറുപയര്‍ പരിപ്പു പായസം

Published : Aug 07, 2018, 03:49 PM ISTUpdated : Aug 07, 2018, 03:52 PM IST
ഒാണത്തിന് സെപ്ഷ്യൽ ചെറുപയര്‍ പരിപ്പു പായസം

Synopsis

ഇത്തവണ ഒാണത്തിന് സെപ്ഷ്യൽ ചെറുപയര്‍ പരിപ്പു പായസം ഉണ്ടാക്കാം.

ഒാണസദ്യ എന്ന് കേട്ടാൽ ആദ്യം മനസിൽ ഒാടി വരിക പായസങ്ങൾ ആയിരിക്കും.അട പ്രഥമൻ, സേമിയ പായസം, കടല പായസം , ചക്ക പായസം ഇങ്ങനെ പോകുന്നു പായസങ്ങളുടെ നീണ്ട നിര. എന്നാൽ ഇത്തവണ ഒാണത്തിന് സ്വാദൂറും ചെറുപയർ പരിപ്പ് പായസം ഉണ്ടാക്കിയാലോ.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ 

ചെറുപയര്‍ പരിപ്പ്- 250ഗ്രാം
തേങ്ങ - 2 എണ്ണം
ശര്‍ക്കര -500 ഗ്രാം
ചുക്കുപൊടി – കാല്‍ ടീസ്പൂണ്‍
ഏലക്ക പൊടി – അര ടീസ്പൂണ്‍
ചെറിയ ജീരകം – ഒരു നുള്ള്
കശുവണ്ടി, മുന്തിരിങ്ങ, തേങ്ങാക്കൊത്ത് - ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ ചെറുപയര്‍ പരിപ്പ് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക. തണുത്തതിനുശേഷം വറുത്ത പരിപ്പ് ആറു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കണം . അതിനു ശേഷം നന്നായി കഴുകിയ പരിപ്പ് തേങ്ങയുടെ മൂന്നാം പാലില്‍ വേവിയ്ക്കുക. ശര്‍ക്കര വേറെ ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക. വെന്ത പരിപ്പിലേയ്ക്ക് ശര്‍ക്കരപാനി ഒഴിക്കുക.

അതിന് ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് കുറുകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. കുറച്ച് നെയ്യ് ചേര്‍ത്ത് വീണ്ടും ഇളക്കുക . പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക.

ഏകദേശം 4-5 മിനിട്ട് കഴിയുമ്പോള്‍ ജീരക പ്പൊടിയും, ഏലക്കായും , ചുക്ക് പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക. അതിനുശേഷം നെയ്യില്‍ വറുത്ത കശുവണ്ടി, മുന്തിരിങ്ങ എന്നിവയും, നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും ചേര്‍ത്താല്‍ സ്വാദിഷ്ടമായ പരിപ്പുപായസം തയ്യാറായി. 
 

PREV
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?