Latest Videos

കുട്ടികള്‍ വേണ്ടെന്നുവെയ്‌ക്കാന്‍ 7 കാരണങ്ങള്‍

By Web DeskFirst Published Dec 28, 2016, 6:12 PM IST
Highlights

കുടുംബം എന്ന വ്യവസ്ഥയാണ് വിവാഹത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെയാണ് വിവാഹം കഴിഞ്ഞു, കുറച്ചുനാള്‍ കഴിയുമ്പോഴേക്കും വിശേഷമായോ എന്ന ചോദ്യം, പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നാല്‍ ആധുനികകാല ജീവിതത്തില്‍ കുട്ടികളില്ലാത്ത ദാമ്പത്യവും കണ്ടുവരുന്നുണ്ട്. വിവാഹത്തിന് മുമ്പുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ വേണ്ടെന്നുവെച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ തീരുമാനിക്കുന്നത്. എതായാലും കുട്ടികള്‍ വേണ്ടെന്നുവെക്കുന്ന ചിലര്‍ അതിനായി മുന്നോട്ടുവെക്കുന്ന ചില വാദങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

1, ജീവിതം ആസ്വദിക്കാന്‍- കുട്ടികള്‍ ജീവിതത്തിലെ രസംകെടുത്തുമെന്ന് ചിന്തിക്കുന്നവരാണ്, ഇതിന് പിന്നില്‍.

2, മികച്ച കരിയറിന് വേണ്ടി‍- മികച്ച കരിയറിന് വേണ്ടി കുടുംബം പോലും മാറ്റിനിര്‍ ത്തുന്നവരുണ്ട്. എന്നാല്‍ വിവാഹശേഷം, കുട്ടികള്‍ വേണ്ടെന്നുവെച്ച് കരിയറിലെ ഉന്നതികള്‍ തേടുന്നവരുടെ എണ്ണം ഇക്കാലത്ത് വര്‍ദ്ധിച്ചുവരുന്നുണ്ട്.

3, സന്തോഷപ്രദമായിരിക്കുക- കുട്ടികള്‍ ജീവിതത്തിലെ സന്തോഷംകെടുത്തുമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം നേരിയതോതിലെങ്കിലും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്.

4, തികച്ചും വ്യക്തിപരമായ തീരുമാനം- കുട്ടികള്‍ വേണ്ടെന്നുവെക്കുന്നവര്‍ക്ക് പറയാന്‍ പല ന്യായീകരണവും ഉണ്ടാകും. എന്നാല്‍ അത് തികച്ചും വ്യക്തിപരമായ കാരണമാക്കി മാറ്റുന്നവരുമുണ്ട്. ഇത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് എടുക്കുന്ന തീരുമാനവുമായിരിക്കും.

5, സൊസൈറ്റി ലേഡിയാകാനുള്ള ആഗ്രഹം- ഇക്കാലത്ത് പെണ്‍കുട്ടികളില്‍ ചിലര്‍ക്കെങ്കിലും സൊസൈറ്റി ലേഡിയായി അണിഞ്ഞൊരുങ്ങി നടക്കാനാണ് ആഗ്രഹം. ഹൈഹീല്‍ ചെരുപ്പുകള്‍, ഫ്രീക്ക് വസ്‌ത്രം, ലിപ്‌സ്റ്റിക്ക് ഇതൊക്കെയായി, വനിതാ ക്ലബുകളിലും മറ്റും കറങ്ങി നടക്കുന്നവര്‍ക്ക്, കുട്ടികള്‍ അതിനൊക്കെ വിഘാതമായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ കുട്ടികള്‍ വേണ്ടെന്നുവെക്കും.

6, അമ്മയാകാനുള്ള താല്‍പര്യക്കുറവ്- ചില സ്‌ത്രീകള്‍ അമ്മയാകാന്‍ മടിക്കുന്നു. അതിന് പല കാരണങ്ങളുമുണ്ട്. ഒരു കുട്ടിയെ വളര്‍ത്തിയെടുക്കുന്നത് ബുദ്ധിമുട്ടായി അവര്‍ കരുതുന്നു.

7, കുട്ടികള്‍ ചെലവ് വര്‍ദ്ധിപ്പിക്കും- കുട്ടികള്‍ ജീവിത ചെലവ് വര്‍ദ്ധിപ്പിക്കും, അതുകൊണ്ട് അത് വേണ്ടെന്ന് വെക്കാം- ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ട് നമ്മുടെ സമൂഹത്തില്‍.

click me!