ഹോമിയോ ചികില്‍സ ഫലപ്രദമോ? നിങ്ങള്‍ അറിയേണ്ട 7 കാര്യങ്ങള്‍

By anuraj aFirst Published Apr 11, 2016, 1:36 AM IST
Highlights

1, പ്രകൃതിദത്ത ചികില്‍സയില്‍ ഹോമിയോപ്പതി ഏറ്റവും മികച്ചത്

സസ്യങ്ങള്‍, പുഷ്‌പങ്ങള്‍, ഫലങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള പ്രകൃതിദത്തമായ വസ്‌തുക്കളില്‍നിന്നാണ് ഹോമിയോ മരുന്നുകള്‍ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഈ മരുന്നുകള്‍, ശരീരത്തിന് അനുയോജ്യവും, ശരീരത്തെ വിഷമുക്തമാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഹോമിയോപ്പതി മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രകൃതിദത്ത ചികില്‍സയാണ്.

2, അസുഖം ഭേദമാക്കുന്ന തരത്തിലേക്ക് ശരീരത്തെ മാറ്റുന്നു

പ്രകൃതിദത്തമായാണ് ഹോമിയോപ്പതി മരുന്നുകള്‍ തയ്യാറാക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ കുട്ടികളിലും മറ്റും ഈ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. രോഗം മാറുന്ന തരത്തിലേക്ക് ശരീരത്തെ മാറ്റിയെടുക്കാന്‍ ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കും. നേരെ മറിച്ച് അലോപ്പതി മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കുമ്പോള്‍ രോഗം പെട്ടെന്ന് ഭേദമാകുമെങ്കിലും, പിന്നീട്, രോഗം ഭേദമാകാനുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം സാവധാനമാക്കും. ചെറിയ അളവില്‍ വെള്ളം ചേര്‍ത്ത് ശുദ്ധീകരിച്ചു നല്‍കുന്ന ഹോമിയോ മരുന്ന് രോഗം മാറാനുള്ള ശരീരത്തിന്റെ മാറ്റം വേഗമാക്കുന്നു...

3, എല്ലാ പ്രായക്കാര്‍ക്കും ഉത്തമം

ഹോമിയോ മരുന്ന് ഏതു പ്രായക്കാരിലും ഫലപ്രദമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളില്‍ എന്ന പോലെ ഗര്‍ഭിണികളിലും പ്രായമായവരിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഹോമിയോ ചികില്‍സ. ഗര്‍ഭിണികളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹോമിയോയ്‌ക്ക് സാധിക്കും. പനി, തലവേദന, ഛര്‍ദ്ദി, വയറിളക്കം, അലര്‍ജി, ആസ്‌തമ തുടങ്ങി ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികില്‍സ ഏറെ മികച്ചതാണ്.

4, ശരീരത്തിന്റെ ഊര്‍ജ്ജവും പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തും

ഹോമിയോ മരുന്നുകള്‍, രോഗം മാറ്റുന്നതിനൊപ്പം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മറ്റു രോഗങ്ങള്‍ വരാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കുന്നു.

5, ആദ്യം രോഗം മൂര്‍ച്ഛിക്കും, പിന്നീട് ഭേദമാകും

ഏതെങ്കിലും അസുഖത്തിന് ഹോമിയോ മരുന്ന് കഴിക്കുമ്പോള്‍, ആദ്യം രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയാണെങ്കില്‍ ഭയപ്പെടേണ്ട. പിന്നീട് രോഗം കുറഞ്ഞു തുടങ്ങുകയാണെങ്കില്‍ ചികില്‍സ ഫലപ്രദമാണെന്ന് അനുമാനിക്കാം.

6, ഹോമിയോപ്പതി പാരിസ്ഥിതിക സൗഹാര്‍ദ്ദ ചികില്‍സ

സസ്യത്തിന്റെയും മറ്റും സത്ത പ്രകൃതിദത്തമായി ദ്രവീകരിച്ചാണ് ഹോമിയപ്പതി മരുന്നുകള്‍ തയ്യാറാക്കുന്നത്.

7, പാര്‍ശ്വഫലങ്ങളില്ല

എന്തൊക്കെ വിമര്‍ശങ്ങള്‍ ഉണ്ടെങ്കിലും ഹോമിയോപ്പതി ചികില്‍സയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ല എന്നതാണ്. അലോപ്പതി മരുന്ന് മാറി നല്‍കിയാല്‍ രോഗിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇത്തരമൊരു അവസ്ഥ ഒരിക്കലും ഹോമിയോപ്പതിയില്‍ ഉണ്ടാകില്ല.

click me!