
ഭക്ഷണപ്രിയരെ സംബന്ധിച്ചിടത്തോളം രുചിയുള്ള ഭക്ഷണം കിട്ടുകയെന്നത് മാത്രമായിരിക്കും ഏകലക്ഷ്യം. അത്തരത്തില്‍ ഭക്ഷണപ്രിയര്‍ രുചി തേടിയെത്തുന്ന ഇന്ത്യയിലെ 8 റെയില്‍വേ സ്റ്റേഷനുകളും അവിടത്തെ സ്‌പെഷ്യല്‍ ഭക്ഷണവും ഏതെന്ന് നോക്കാം.
1. ഹൗറ
കൊല്‍ക്കത്തയിലെ ഹൗറ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ ചിക്കന്‍ കട്‌ലറ്റാണ് താരം. ഇത് കഴിക്കാനായി മാത്രം നിരവധി പേരാണ് വൈകുന്നേരങ്ങളില്‍ ഇവിടെയെത്തുക.
2. വിജയവാഡ
വിജയവാഡ സ്റ്റേഷന് തൊട്ടുമുന്നിലെത്തിയാല്‍ തന്നെ ഇവിടത്തെ പരിപ്പ് വടയുടെ കൊതിപ്പിക്കുന്ന മണം അനുഭവിക്കാം. അല്‍പം സ്‌പൈസിയായ ചട്ണിയാണ് ഇതിന്റെ കോംബോ.
3. ടുണ്ട്‌ല, ഉത്തര്‍പ്രദേശ്
അധികസമയം ട്രെയിനുകള്‍ നിര്‍ത്താത്ത സ്റ്റേഷനായത് കൊണ്ടുതന്നെ ടുണ്ട്‌ലയുടെ സ്വന്തം രുചിയായ ആലു ടിക്കി കഴിക്കാന്‍ അല്‍പം പാടാണ്. നല്ല ചൂടന്‍ ടിക്കി സവാള ചേര്‍ത്താണ് കഴിക്കുക.
4. അബുറോഡ്. രാജസ്ഥാന്‍
തിളപ്പിച്ച് കുറുക്കിയ പാലില്‍ നട്‌സ് ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന രാജസ്ഥാന്റെ തനത് വിഭവമായ രാബ്രിയാണ് അബുറോഡിന്റെ പ്രത്യേകത.
5. രത്‌ലാം, മദ്ധ്യപ്രദേശ്
പോഹയാണ് ഇവിടത്തെ സ്‌പെഷ്യല്‍ വിഭവം. അവില്‍ പ്രധാന ചേരുവയായ പോഹ മസാല ചേര്‍ത്ത് പച്ച ഉള്ളിയും അരിഞ്ഞിട്ട് കഴിക്കുന്നതാണ് ഏറ്റവും രുചികരം.
6. ജലന്ധര്‍
പഞ്ചാബിന്റെ സ്വന്തം രുചികളിലൊന്നായ ചോലെ ബട്ടൂരെയാണ് ജലന്ധര്‍ സ്റ്റേഷന്‍ പരിസരത്തെ ആകര്‍ഷണം.
7. കര്‍ജാത്, മഹാരാഷ്ട്ര
അല്‍പം സ്‌പൈസിയായ വട പാവാണ് കര്‍ജാതിന്റെ വിഭവം. ഇവിടത്തുകാരുടെ പ്രധാന ഭക്ഷണവുമാണ് വട പാവ്.
8. സുരേന്ദ്രനഗര്‍, ഗുജറാത്ത്
ചായകളില്‍ വലിയ പരീക്ഷണം നടത്താന്‍ പൊതുവേ മലയാളികള്‍ തയ്യാറാകാറില്ലെങ്കിലും ഗുജറാത്തിനെ അറിയണമെങ്കില്‍ ഒട്ടകപ്പാല്‍ ചായ ഒന്ന് പരീക്ഷിക്കേണ്ടത് തന്നെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam