പാമ്പിനെ സ്വപ്‌നം കാണുന്നവര്‍ക്ക് സംഭവിക്കാവുന്ന 8 കാര്യങ്ങള്‍...

By Web DeskFirst Published Oct 31, 2017, 6:54 PM IST
Highlights

സ്വപ്‌നം കാണാത്തവര്‍ ഉണ്ടാകില്ല. നല്ല സ്വപ്‌നവും ദുഃസ്വപ്നവും കാണുന്നവരുണ്ട്. ദുഃസ്വപ്‌നത്തില്‍ കടന്നുവരുന്ന പ്രധാന കഥാപാത്രങ്ങള്‍ ആനയും പാമ്പുമൊക്കെയാണ്. പാമ്പിനെ സ്വപ്നം കാണുന്നതിന് പഴമക്കാര്‍ ചില അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ട്. പാമ്പിനെ സ്വപ്‌നം കാണുന്നത് മോശമാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സ്വപ്‌നത്തില്‍ പാമ്പ് എങ്ങനെയാണ് നമ്മളിലേക്ക് വരുന്നതെന്ന് അനുസരിച്ച്, ചില ഗുണവശങ്ങളും ഉണ്ടത്രെ. ഇവിടെയിതാ, പാമ്പിനെ സ്വപ്‌നം കാണുന്നവര്‍ക്ക് ഉണ്ടാകുന്ന ഫലത്തെക്കുറിച്ച് പഴമക്കാര്‍ പറയുന്ന കാര്യങ്ങള്‍...

1, പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ സ്വപ്‌നം കണ്ടാല്‍ ശത്രുക്കള്‍ കൂടും. എന്നാല്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന രണ്ടു പാമ്പുകളെയാണ് സ്വപ്‌നം കാണുന്നതെങ്കില്‍ ഐശ്വര്യം വരുമെന്നാണ് പഴമക്കാരുടെ വിശ്വാസം.

2, സ്വപ്‌നത്തില്‍ കറുത്ത നിറമുള്ള പാമ്പ് കടിക്കുന്നതായി കണ്ടാല്‍, സ്വന്തം മരണം അടുത്തിരിക്കുന്നുവെന്നാണ് പഴമക്കാര്‍ കരുതിയിരുന്നത്.

3, പാമ്പിനെ കൊല്ലുന്നതായിട്ടാണ് സ്വപ്‌നമെങ്കില്‍ ശത്രുക്കള്‍ ഇല്ലാതാകുന്നുവെന്നാണ് വിശ്വാസം.

4, പാമ്പ് ആഞ്ഞു കൊത്തുന്നതായാണ് സ്വപ്‌നമെങ്കില്‍, സമ്പല്‍സമൃദ്ധി വരുമെന്നാണ് സൂചന.

5, പാമ്പിനെ വിരട്ടി ഓടിക്കുന്നതായി സ്വപ്‌നം കണ്ടാല്‍ ജീവിതത്തില്‍ ദാരിദ്ര്യം അനുഭവപ്പെടുമെന്നാണ് വിശ്വാസം.

6, പാമ്പ് കാലില്‍ ചുറ്റുന്നതായി സ്വപ്‌നം കണ്ടാല്‍ ജീവിതത്തില്‍ കഷ്‌ടപ്പാട് അനുഭവിക്കേണ്ടിവരുമെന്നാണ് പഴമക്കാര്‍ വിശ്വസിച്ചിരുന്നത്.

7, പാമ്പ് കടിച്ച് ചോര വരുന്നതായി സ്വപ്നം കണ്ടാല്‍, കഷ്‌ടകാലം മാറി ജീവിതത്തില്‍ നല്ല സമയം വരുന്നതിന്റെ സൂചനയാണത്രെ.

8, പാമ്പ് കഴുത്തില്‍ വീഴുന്നതായാണ് സ്വപ്നം കാണുന്നതെങ്കില്‍, നിങ്ങള്‍ പണക്കാരനാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം.

click me!