മദ്യപാനത്തെക്കുറിച്ചുള്ള 9 തെറ്റിദ്ധാരണകള്‍

By Web DeskFirst Published Jun 28, 2016, 10:27 AM IST
Highlights

1, മദ്യപാനത്തിനുശേഷം കൂടുതല്‍ വെള്ളം കുടിച്ചാല്‍ ഹാങ്ഓവര്‍ ഇല്ലാതാകും!

മദ്യപാനത്തിനൊപ്പം കൂടുതല്‍ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌താല്‍ പിറ്റേദിവസത്തെ ഹാങ്ഓവര്‍കുറയ്‌ക്കാമെന്ന ധാരണ തെറ്റാണ്. വെള്ളം കുടിക്കുന്നതുമൂലം മദ്യപാനത്തിന്റെ കാഠിന്യം കുറയുന്നുമില്ല.

2, വൈന്‍ കുടിച്ചാല്‍ തടിവെയ്‌ക്കില്ല

ഒരു ലാര്‍ജ് ഗ്ലാസ് വൈനില്‍ 200 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. ഇത് ശരീരവണ്ണവും ഭാരവും കൂടാന്‍ ഇടയാക്കും.

3, പുരുഷനെ മദ്യം എങ്ങനെ ബാധിക്കുന്നു, അതേപോലെ സ്‌ത്രീയെയും ബാധിക്കുന്നു

ഇത് തെറ്റായ ധാരണയാണ്. സ്‌ത്രീയുടെയും പുരുഷന്റെയും ശരീരത്തിലെ വെള്ളത്തിന്റെ അളവ് വ്യത്യസ്‌തമാണ്. പുരുഷ ശരീരത്തില്‍ 62 ശതമാനം വെള്ളം ഉള്ളപ്പോള്‍ സ്‌ത്രീ ശരീരത്തില്‍ 52 ശതമാനം വെള്ളമാണ് ഉള്ളത്. ഇതിന്റെ അര്‍ത്ഥം പുരുഷ ശരീരത്തില്‍ മദ്യം പെട്ടെന്ന് ലയിക്കുമെന്നതാണ്. അതുകൊണ്ടുതന്നെ സ്‌ത്രീയുടെ ശരീരത്തിന് മദ്യം കൂടുതല്‍ ഹാനികരമാണ്.

4, ഷവറിന് കീഴില്‍ നിന്നാല്‍ കെട്ടിറങ്ങും!

ഷവറിന് കീഴെ നിന്നാല്‍ മദ്യപാനിയുടെ കെട്ടിറങ്ങില്ല. ഉറങ്ങാന്‍ ഒരു തോന്നലുണ്ടാകും. മദ്യപാനത്തിന്റെ കെട്ടിറങ്ങുന്നത്, ശരീരത്തില്‍നിന്ന് ആല്‍ക്കഹോള്‍ എഫക്‌ട് കുറയുന്നതോടെ മാത്രമായിരിക്കും. ഒരാളുടെ ഭാരം ഇതില്‍ പ്രധാന ഘടകമാണ്. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കെട്ടിറങ്ങി തുടങ്ങുമെന്ന് മാത്രം.

5, മദ്യം കൂടുതല്‍ ഊര്‍ജ്ജം നല്‍കും

ആല്‍ക്കഹോള്‍ മാനസികമായോ ശാരീരികമായോ ഒരു ഉത്തേജനവും നല്‍കുന്നില്ല. മദ്യം, ശരിക്കുമൊരു വിഷാദകാരിയാണെന്ന് പറയാം. മദ്യപിച്ച ഉടനെ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നതായി തോന്നുമെങ്കിലും ക്രമേണ, മനസ് വിഷാദമാകുകയാണ് ചെയ്യുന്നത്.

6, ബിയറില്‍ ആല്‍ക്കഹോള്‍ അളവ് കുറവാണ്

ഒരു ബിയറിലും, ലാര്‍ജ് ഗ്ലാസ് വൈനിലും, രണ്ടു ലാര്‍ജ് വോഡ്കയിലും ഉള്ളത് തുല്യ അളവിലുള്ള ആല്‍ക്കഹോള്‍ ആണ്. അതായത് 2.8 യൂണിറ്റ് ആല്‍ക്കഹോള്‍.

7, ബിയറും വൈനും ചേര്‍ത്ത് കഴിച്ചാല്‍ നല്ല ഫിറ്റാകും!

ഇതില്‍ ഒരു അടിസ്ഥാനവുമില്ല. ബിയറും വൈനും പ്രത്യേകം കഴിക്കുന്ന ഇഫക്‌ട് മാത്രമാണ് ചേര്‍ത്ത് കഴിച്ചാലും ലഭിക്കുക. എന്നാല്‍ മിക്‌സ് ചെയ്‌തു കഴിച്ചാല്‍ ചിലപ്പോള്‍ വയറിന് നല്ല പണി കിട്ടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു ഒരു കാരണവശാലും രണ്ടുതരം മദ്യം മിക്‌സ് ചെയ്തു കഴിക്കരുത്.

8, അമിത മദ്യപാനം പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകും

അമിത മദ്യപാനമല്ല, മദ്യപാനം തന്നെ പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകും. മദ്യപിക്കുന്നതുവഴി ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയും.

9, നിറമുള്ള മദ്യം ആരോഗ്യകരമാണ്

വൈറ്റ് മദ്യവും, നിറമുള്ള മദ്യവും നമ്മുടെ നാട്ടില്‍ ലഭ്യമാണ്. നിറമുള്ള മദ്യം ആരോഗ്യകരമാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. ഇതില്‍ കൂടുതല്‍ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ടെന്നും, രാവിലെയുള്ള ഹാംങ് ഓവര്‍ ഉണ്ടാകില്ലെന്നുമൊക്കെയാണ് പ്രചരണം. എന്നാല്‍ ഇത് തെറ്റാണ്. എല്ലാത്തരം മദ്യവും ആരോഗ്യത്തിന് ഹാനികരമാണ്.

click me!