യുവാവിന് നേരെ കുറ്റില്‍ക്കാട്ടില്‍ നിന്നും സിംഹം കുതിച്ചു ചാടി..പിന്നെ.!

Published : Aug 18, 2017, 05:17 PM ISTUpdated : Oct 04, 2018, 06:29 PM IST
യുവാവിന് നേരെ കുറ്റില്‍ക്കാട്ടില്‍ നിന്നും സിംഹം കുതിച്ചു ചാടി..പിന്നെ.!

Synopsis

വെള്ളത്തില്‍ കിടന്ന യുവാവിന് നേരെ കുറ്റില്‍ക്കാട്ടില്‍ നിന്നും സിംഹം കുതിച്ചു ചാടി. ഒരു നിമിഷം ആരായാലും കണ്ണുകള്‍ അടച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് സൗത്ത് ആഫ്രിക്കയില്‍ നിന്നാണ്. കാട്ടിലെ വെള്ളത്തില്‍ കിടന്ന കണ്‍സര്‍വേഷനിസ്റ്റായ കെവിന്‍ റിച്ചാര്‍ഡ്സന് നേരെയാണ് സിംഹം ചാടി വീണത്. 

അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും സിംഹം കെവിന്റെ നേരെ ചാടി വരുന്നത് വീഡിയോയില്‍ കാണാം. ഇദ്ദേഹത്തെ പിടിക്കാനെന്ന ഭാവത്തിലാണ് സിംഹത്തിന്റെ വരവ്. എന്നാല്‍ കെവിന്‍റെ തൊട്ടടുത്തെത്തിയ സിംഹം കെട്ടിപ്പിടിച്ചും നക്കിയും സ്നേഹപ്രകടനങ്ങള്‍ നടത്തുകയാണ് ചെയ്തത്. ഈ സിംഹത്തെയും അതിന്റെ കൂടപ്പിറപ്പിനെയും അവര്‍ കുട്ടികളായിരുന്നപ്പോള്‍ അമ്മ സിംഹം ഒഴിവാക്കിയിരുന്നു. 

തുടര്‍ന്ന് കെവിനാണ് അവറ്റയെ രക്ഷിച്ചത്. അതിന്റെ നന്ദിയാണ് ഇതിലൊരു സിംഹമായ മെഗ് ഇപ്പോള്‍ പ്രകടിപ്പിച്ചതെന്നും കെവിന്‍ വ്യക്തമാക്കുന്നു. ചെറുതായിരുന്നപ്പോള്‍ ഈ സിംഹക്കുട്ടികളെ അവരുടെ അമ്മ ഒരു കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും കെവിന്‍ വിശദീകരിക്കുന്നു. 

അടുത്തെത്തിയപ്പോള്‍ തങ്ങള്‍ പരസ്പരം ഉറ്റുനോക്കിയെന്നും അതാണ് വിശ്വാസമെന്നും കെവിന്‍ അഭിമാനത്തോടെ വ്യക്തമാക്കുന്നു. മറ്റേ സിംഹത്തെ ആമിയെന്നാണ് ഇദ്ദേഹം വിളിക്കുന്നത്. കുറച്ച് കാലത്തിന് ശേഷം താന്‍ കഴിഞ്ഞ ദിവസം മെഗിനെ കണ്ടപ്പോള്‍ അത് തന്റെ അടുത്തേക്ക് നന്ദിയോടെ ഓടിയെത്തുകയായിരുന്നുവെന്നും താന്‍ രക്ഷിച്ചത് ഇപ്പോഴും ആ സിംഹം നന്ദിയോടെ സ്മരിക്കുന്നുവെന്നും കെവില്‍ അതിശയത്തോടെ വെളിപ്പെടുത്തുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖം സുന്ദരമാക്കാൻ തെെര് ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി
ഇഴജന്തുക്കളെ തുരത്താൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ