
മുടികൊഴിച്ചിലും താരനും മുടിയ്‌ക്ക് വളര്‍ച്ചയില്ലാത്തതുമൊക്കെ ഇക്കാലത്ത് പ്രധാനപ്പെട്ട ആരോഗ്യ-സൗന്ദര്യപ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണരീതിയുമാണ് നമ്മുടെ മുടിയുടെ ആരോഗ്യം നശിക്കാന്‍ കാരണം. ഇക്കാലത്ത് ചെറുപ്പക്കാരിലാണ് ഈ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ പരസ്യത്തില്‍ കാണുന്ന എണ്ണകളും ഷാംപൂവും ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിറ്റാമിന്‍ ഗുളികകളും കഴിച്ചുനോക്കി മനസ് മടുത്തവരാണ് പലരും. ഒരാഴ്‌ചകൊണ്ട് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തി മുടികൊഴിച്ചില്‍ തടയാന്‍ ഒരു വഴി പറഞ്ഞുതരാം...
രണ്ട് ടീസ്‌പൂണ്‍ വെളിച്ചെണ്ണയും, രണ്ടു ടീസ്‌പൂണ്‍ ഒലിവ് ഓയിലും ഒരു ടീസ്‌പൂണ്‍ ആവണക്കെണ്ണയും ഒരു പാത്രത്തിലെടുത്ത് മിക്‌സ് ചെയ്യുക. ഇത് ചെറുതായി ചൂടാക്കുക. ചെറിയ ചൂടില്‍ത്തന്നെ വിരലുകളുടെ അഗ്രം എണ്ണയില്‍ മുക്കിയെടുത്ത്, തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. ഈ എണ്ണ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ സ്‌പീഡിന് മസാജ് ചെയ്യുകയോ, തലയോട്ടിയില്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യരുത്. തലയോട്ടിയില്‍ ക്ലോക്ക്‌വൈസും ആന്റി ക്ലോക്കുവൈസുമായി പതിയെ പത്തുമിനിട്ടോളം മസാജ് ചെയ്യണം. തലയോട്ടിയില്‍ എണ്ണ പുരട്ടിയശേഷം മുടിയിഴകളില്‍ എണ്ണ പുരട്ടുക. മുടിയില്‍ അമിതമായി ബലം പ്രയോഗിക്കരുത്. അടുത്ത നാലു മിനിട്ട് തല മുന്നോട്ട് കുനിച്ച് പിടിച്ച് ഇരിക്കുക. ഇതിനായി ബെഡില്‍ കിടന്ന് തല പുറത്തേക്ക് ഇടുകയും അല്ലെങ്കില്‍ മുട്ടുകുത്തിയിരുന്ന് തലകുനിച്ച് നില്‍ക്കാന്‍ ശ്രദ്ധിക്കുക. ഈ സമയം കണ്ണുകളടച്ച് നന്നായി റിലാക്‌സ് ചെയ്യണം. നാലു മിനിട്ടിന് ശേഷം കുനിച്ചുവെച്ച തല നിവര്‍ത്തുക. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരോ കണ്ണിന്റെ റെറ്റി, ചെവി, നട്ടെല്ല് എന്നിവയ്‌ക്ക് രോഗമുള്ളവരോ, ഹൃദ്രോഗമുള്ളവരോ, ഹെര്‍ണിയ ഉള്ളവരോ ഗര്‍ഭിണികളോ ഇത് ചെയ്യാന്‍ പാടില്ല. പത്തു മിനിട്ടിന് ശേഷം കുളിക്കുക. കുളിക്കുമ്പോള്‍ തലയോട്ടിയിലും മുടിയിഴകളിലുമുള്ള എണ്ണ പൂര്‍ണമായും കഴുകി കളയുക. ദിവസവും ഈ രീതിയില്‍ ഏഴു ദിവസം വരെ പതിവായി ചെയ്താല്‍ നിങ്ങളുടെ മുടി ഒരു ഇഞ്ച് വരെ വളരാനുള്ള സാധ്യതയുണ്ട്.
നിങ്ങള്‍ ചെറു ചൂടോടെ ഒയില്‍ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുമ്പോള്‍, ഹെയര്‍ ഫോളിക്കിളുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നു. രക്തത്തില്‍നിന്ന് ന്യൂട്രിയന്റുകള്‍ വലിച്ചെടുത്ത് ഹെയര്‍ ഫോളിക്കിള്‍ കെരാട്ടിന്‍ എന്ന പ്രോട്ടീന്റെ ഉല്‍പാദനം കൂടുതല്‍ നടത്തുന്നു. കെരാട്ടിനാണ് ആരോഗ്യമുള്ള മുടിയിഴകളുടെ പ്രധാന കാരണം. നിങ്ങള്‍ തലകുനിച്ച് നാലുമിനിട്ട് നില്‍ക്കുമ്പോള്‍, ശരീരത്തിലെ സാധാരണയായുള്ള രക്തയോട്ടത്തില്‍ വ്യത്യാസം വരുന്നു. തലയോട്ടിയിലേക്കുള്ള രക്തയോട്ടം നന്നായി വര്‍ദ്ധിക്കുന്നു. ഇത് ഹെയര്‍ ഫോളിക്കിളില്‍, പ്രോട്ടീന്റെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, മുടിവളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ രീതിക്കൊപ്പം കൃത്യമായി വ്യായാമം ചെയ്യുന്നവരിലും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരിലും അത്ഭുതകരമായ ഫലം ലഭിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വളരെ ഫലപ്രദമായ രീതിയാണിത്.
വീഡിയോ കാണാം...
കടപ്പാട്- ഡോ. രാജേഷ് കുമാര്‍, ഓ മൈ ഹെല്‍ത്ത് ഫെയ്ബുക്ക് പേജ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam