ആധാറില്ലാത്തതിനാല്‍ ഗര്‍ഭഛിദ്രം നിഷേധിച്ചു യുവതി ഗുരുതരാവസ്ഥയില്‍

Published : Nov 01, 2017, 04:44 PM ISTUpdated : Oct 04, 2018, 05:52 PM IST
ആധാറില്ലാത്തതിനാല്‍ ഗര്‍ഭഛിദ്രം നിഷേധിച്ചു യുവതി ഗുരുതരാവസ്ഥയില്‍

Synopsis

ദില്ലി: ആധാര്‍ ഹാജരാക്കത്തതിനെ തുടര്‍ന്ന് അബോര്‍ഷന്‍ തടഞ്ഞ യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ചണ്ഡിഗഡിലെ പി.ജി.ഐ.എം.ഇ.ആര്‍ ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.  മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ 28 കാരി നാലാമതു ഗര്‍ഭം ധരിച്ചിരിക്കെയാണ് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയില്‍ എത്തിയത്. 

എന്നാല്‍ ആധാന്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ യുവതിയെ ആശുപത്രിയില്‍ അബോര്‍ഷന് സമ്മതിക്കാതെ മടക്കി അയച്ചു. ഇതേതുടര്‍ന്ന് യുവതി ഗര്‍ഭഛിദ്രത്തിനായി പ്രാദേശിക ക്ലിനിക്കല്‍ എത്തുകയായിരുന്നു. പ്രാദേശിക ക്ലിനിക്കില്‍ നടന്ന ഗര്‍ഭഛിദ്രത്തിനു പിന്നാലെയാണ് യുവതിയുടെ നില ഗുരുതരമായത്. വേണ്ടത്ര മുന്‍ കരുതല്‍ ഇല്ലാതെ ഗര്‍ഭഛിദ്രം നടത്തിയതോടെയാണ് യുവതിയുടെ നില വഷളായത്.

വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അബാധാവസ്ഥയിലാണ്. ആശുപത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ-ക്ഷേമ കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ സംഘടനകള്‍ രംഗത്തെത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പീൽ ഓഫ് മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ശരിയായ രീതി ഇതാ
പാൽ കൊണ്ട് മുഖം വെളുപ്പിക്കാം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ