ആക്ഷന്‍ ഗെയിമുകള്‍ കളിക്കുന്നവര്‍ ആരോഗ്യത്തിന് വലിയ വില കൊടുക്കേണ്ടി വരും

Published : Aug 09, 2017, 02:31 PM ISTUpdated : Oct 04, 2018, 04:20 PM IST
ആക്ഷന്‍ ഗെയിമുകള്‍ കളിക്കുന്നവര്‍ ആരോഗ്യത്തിന് വലിയ വില കൊടുക്കേണ്ടി വരും

Synopsis

വെല്ലുവിളികള്‍ നിറഞ്ഞ ആക്ഷൻ ഗെയിമുകൾ മസ്തിഷ്ക  വികാസത്തിന് നല്ലതാണെന്നാണ് പലരുടെയും വിചാരം. പക്ഷേ അത് മസ്തിഷ്കത്തെ  പ്രതികൂലമായി ബാധിക്കുമെന്നാണ് . മോൺസ്റ്ററൽ  യൂണിവേഴ്സിറ്റിയിലെ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.  ഗ്രേഗ് വെസ്റ്റ്  എന്ന ഗവേഷകന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. ആക്ഷൻ വീഡിയോ ഗെയിമുകൾ സ്ഥിരമായി കളിക്കുന്നവരിൽ മസ്തിഷ്കത്തെ  ബാധിക്കുന്ന അസുഖങ്ങൾ മുതൽ മറവി, അൽഷിമേഴ്സ് വരെ കണ്ടുവരുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്.

സ്ഥിരമായി ഗെയിം  കളിക്കുന്നവരുടെയും  കളിക്കാത്തവരുടെയും മസ്തിഷ്കങ്ങളെ കേന്ദ്രീകരിച്ചു  നടത്തിയ പഠനത്തിലാണ്  ഇങ്ങനെയൊരു കാര്യം കണ്ടെത്തിയത്. മസ്തിഷ്ക്കത്തിൽ ന്യൂറോ ഇമേജിങ്, സ്കാനിങ് തുടങ്ങിയ രീതിയിലാണ് പഠനം നടത്തിയത്. മസ്തിഷ്കത്തിൻ്റെ ഹിപ്പോ കാമ്പസ് എന്ന ഭാഗത്താണ് പ്രധാനമായും ഇതിൻ്റെ പ്രതിഫലനം കണ്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ